Vishnu P Vishnu P Author
Title: മോളി ആന്റി റോക്ക്സ്
Author: Vishnu P
Rating 5 of 5 Des:
പാസഞ്ചർ , അർജുനൻ സാക്ഷി തുടങ്ങിയ സിനിമകളുടെ സം‍വിധായകനായ രഞ്ജിത്ത് സം‍വിധാനം ചെയ്യുന്ന പുതിയ ചിത്രമാണു“മോളി ആന്റി റോക്ക്സ്“  നന്ദനത്തിനും നമ...
പാസഞ്ചർ , അർജുനൻ സാക്ഷി തുടങ്ങിയ സിനിമകളുടെ സം‍വിധായകനായ രഞ്ജിത്ത് സം‍വിധാനം ചെയ്യുന്ന പുതിയ ചിത്രമാണു“മോളി ആന്റി റോക്ക്സ്“  നന്ദനത്തിനും നമ്മൾ തമ്മിൽനും ശേഷം രേവതിയും  പൃഥ്വിരാജും ഒന്നിച്ചഭിനയിക്കുന്ന ചിത്രംകൂടിയാണു “മോളി ആന്റി റോക്ക്സ്“ 
രേവതി മോളി ആന്റിയുടെ വേഷം ചെയ്യുന്നു   തനിക്കു ശരിയെന്നു തോന്നുന്നതു മാത്രം ചെയ്യുന്ന ഒരു 

മധ്യവയസ്കയാണ് മോളി. എന്നാല്‍ എല്ലാം തന്റെ നിയന്ത്രണത്തിലാവണമെന്ന് 


ആഗ്രഹിക്കുന്നയാളാണ്  പൃഥ്വി  അവതരിപ്പിക്കുന്ന പ്രണവ് എന്ന കഥാപാത്രം. ഒരേ ഓഫീസില്‍ 


ജോലി ചെയ്യുന്ന ഇരുവരും തമ്മിലുള്ള ഈഗോ ക്ലാഷ് ആണ് കഥയുടെ ഇതിവൃത്തം. ഒരു മുഴുനീള 


ഹാസ്യ സിനിമയായിരിക്കും ഇതെന്നാണ് രഞ്ജിത് പറയുന്നത്. 



സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലു അലക്സ്, കെപിഎസി ലളിത, ശരത്, മമ്മുക്കോയ, ശിവജി ഗുരുവായൂര്‍, ലക്ഷ്മിപ്രിയ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വിതരണം ചെയ്യുക പ്രിഥ്വിയുടെ ഓഗസ്റ്റ് സിനിമാസ് ആയിരിക്കും. പാലക്കാട്, തിരുവല്ല എന്നിവിടങ്ങളാവും പ്രധാന ലൊക്കേഷന്‍. 

About Author

Advertisement

 
Top