Vishnu P Vishnu P Author
Title: മൈഥിലി സുരാജിന്റെ നായിക
Author: Vishnu P
Rating 5 of 5 Des:
സുരാജിന് നായികയെ തേടിയുള്ള യാത്ര ഒടുവില്‍ മാണിക്യം മൈഥിലിയില്‍ അവസാനിച്ചു. നവാഗതനായ സുബിനാണ് സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി "എന്റെ സത്...
സുരാജിന് നായികയെ തേടിയുള്ള യാത്ര ഒടുവില്‍ മാണിക്യം മൈഥിലിയില്‍ അവസാനിച്ചു. നവാഗതനായ സുബിനാണ് സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി "എന്റെ സത്യാന്വേഷണ പരീക്ഷകള്‍ " എന്ന സിനിമ ഒരുക്കുന്നത്.







ഒരു ഹാസ്യതാരത്തിന്റെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങളെ പ്രമേയമാക്കി എടുക്കുന്ന ചിത്രത്തില്‍ പ്രിയാമണിയെയായിരുന്നു നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും പ്രിയാമണി പിന്മാറുകയായിരുന്നു. തുടര്‍ന്ന് നായികാസ്ഥാനത്തേക്ക് മലയാളത്തിലെ മറ്റു പ്രമുഖ നടിമാരെ സമീപിച്ചിരുന്നെങ്കിലും സുരാജിന്റെ നായികയാവാന്‍ പലരും വിസമ്മതിക്കുകയായിരുന്നു.
ഒടുവിലാണ് മൈഥിലി നായികസ്ഥാനത്തേക്ക് കടന്നുവരുന്നത്. ഒരു നായികാപ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് സിനിമാ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് അനില്‍ മാത്യുവാണ്.

About Author

Advertisement

 
Top