Vishnu P Vishnu P Author
Title: മഞ്ജുവിന്റെ മാരത്തോൺ ഓട്ടം
Author: Vishnu P
Rating 5 of 5 Des:
പതിനാലു വർഷത്തെ ഇടവേളക്കു ശേഷം സിനിമയിലേക്ക് മഞ്ജു വാര്യർ തിരിച്ചു വരുന്ന  “ഹൌ ഓൾഡ് ആർ യു “ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.റോഷൻ ആൻ...
പതിനാലു വർഷത്തെ ഇടവേളക്കു ശേഷം സിനിമയിലേക്ക് മഞ്ജു വാര്യർ തിരിച്ചു വരുന്ന  “ഹൌ ഓൾഡ് ആർ യു “ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.റോഷൻ ആൻഡ്രൂസ് ആണ് ചിത്രത്തിന്റെ സം‍വിധാനം.കൊച്ചിയിൽ നടക്കുന്ന ഹാഫ് മാരത്തോണിനിടെയാണ് ഷൂട്ടിംഗ് നടന്നത്. മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രം  കൊച്ചി ഹാഫ് മാരത്തോണിൽ ഓടുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്.റവന്യു വകുപ്പിലെ ഉദ്യോഗസ്ഥയായ നിരുപമ എന്ന കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ  തിരക്കഥ ബോബി സഞ്ജയ്‌ ടീമിന്റെതാണ്.ഹെലിക്ക്യാം ഉള്‍പ്പടേയുള്ള നിരവധി പുതിയതരം ക്യാമാറകളാണ് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനുപയോഗിച്ചിരിക്കുന്നത്.ഛായാഗ്രഹണം നിർവ്വഹിക്കുന്നത്  ആര്‍. ദിവാകര്‍ ആണ്

 Courtesy :Reporter Tv

About Author

Advertisement

 
Top