Vishnu P Vishnu P Author
Title: റാണി മുഖർജി വിവാഹിതയായി
Author: Vishnu P
Rating 5 of 5 Des:
ബോളിവുഡ് താരറാണി റാണിമുഖർജി വിവാഹിതയായി . അന്തരിച്ച പ്രശസ്ത ബോളിവുഡ് സം‍വിധായകൻ യാഷ് ചോപ്രയുടെ മകൻ  സം‍വിധായകനും യാഷ് രാജ്  ഫിലിംസിന്റെ ...


ബോളിവുഡ് താരറാണി റാണിമുഖർജി വിവാഹിതയായി . അന്തരിച്ച പ്രശസ്ത ബോളിവുഡ് സം‍വിധായകൻ യാഷ് ചോപ്രയുടെ മകൻ  സം‍വിധായകനും യാഷ് രാജ്  ഫിലിംസിന്റെ ഉടമയുമായ ആദിത്യ ചോപ്രയാണ് റാണിയുടെ കഴുത്തിൽ താലി ചാർത്തിയത്.  23-‍ാം തീയതി രാത്രി ഇറ്റലിയിൽ  വെച്ച് നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും  മാത്രമായിരുന്നു പങ്കെടുത്തത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹം. അദിത്യയുടെ രണ്ടാം വിവാഹമാണിത്.   നേരത്തെ  ബാല്യകാലസുഹൃത്തായ  പായൽ ഖന്നയെ വിവാഹംകഴിച്ച ആദിത്യ 2009 ൽ  ഈ ബന്ധം വേർപെടുത്തിയിരുന്നു.

About Author

Advertisement

 
Top