Vishnu P Vishnu P Author
Title: സം‍വിധായകൻ മധു കൈതപ്രം അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
സം‍വിധായകൻ മധു കൈതപ്രം അന്തരിച്ചു, ഹൃദയാഘാതത്തെതുടർന്ന് ഇന്നലെ രാത്രി 11:30ന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 45 വയസായ...

സം‍വിധായകൻ മധു കൈതപ്രം അന്തരിച്ചു, ഹൃദയാഘാതത്തെതുടർന്ന് ഇന്നലെ രാത്രി 11:30ന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 45 വയസായിരുന്നു. 2006-ൽ പുറത്തിറങ്ങിയ ഏകാന്തം ആണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. 2006 ലെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏകാന്തത്തിനു ലഭിച്ചു. തുടർന്ന് 2009-ൽ മദ്ധ്യവേനൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു.ഓർമ്മ മാത്രം ,വെള്ളിവെളിച്ചത്തിൽ എന്നീ ചിത്രങ്ങൾ അദ്ദേഹം സം‍വിധാനം ചെയ്തു. ജയരാജിന്റെ സഹസം‍വിധായകനായി കളിയാട്ടം എന്നചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഏകാന്തത്തിലൂടെ 2006 ൽ മികച്ച നവാഗത സം‍വിധായകനുള്ള ദേശീയ അവാർഡ് നേടി. ജോൺ ബ്രിട്ടാസ് നായകനായ ‘വെള്ളിവെളിച്ചത്തിൽ‘ ആണ് അവസാന ചിത്രം,മാതമംഗലത്തിനടുത്ത കൈതപ്രം ഗ്രാമത്തില്‍ കെ.പി. കുഞ്ഞിരാമപൊതുവാള്‍ വി.കെ. നാരായണിയമ്മ ദമ്പതികളുടെ മകനാണ് .

About Author

Advertisement

 
Top