Vishnu P Vishnu P Author
Title: ‘ലുക്കാ ചുപ്പി’ ഇത് ഇച്ചിരി ഫാഷൻ പേരാ
Author: Vishnu P
Rating 5 of 5 Des:
നവാഗതനായ ബാഷ് മുഹമ്മദ് ആണ് ചിത്രം സം‍വിധാനം ചെയ്യുന്നത്. പുള്ളിയേക്കുറിച്ച് പറയുവാണെങ്കിൽ തൃശൂര്  കോളേജ് ഓഫ് ഫൈൻ ആര്ട്ട്സിൽ നിന്നും പഠിച്...

നവാഗതനായ ബാഷ് മുഹമ്മദ് ആണ് ചിത്രം സം‍വിധാനം ചെയ്യുന്നത്. പുള്ളിയേക്കുറിച്ച് പറയുവാണെങ്കിൽ തൃശൂര്  കോളേജ് ഓഫ് ഫൈൻ ആര്ട്ട്സിൽ നിന്നും പഠിച്ചിറങ്ങി ഇന്ത്യയിലും പുറത്തുമൊക്കെ നിരവധി. പരസ്യകമ്പനികളിൽ പത്ത് പതിനഞ്ച് കൊല്ലത്തോളം ക്രീയേറ്റീവ് തലയായി സേവനമനുഷ്ടിച്ച  ആളാണ് ഇഷ്ടൻ.  ഓസ്ക്കാർ വാങ്ങിച്ച നമ്മുടെ സ്വന്തം  റസൂൽ പൂക്കുട്ടി ആണ് ‘ലുക്കാചുപ്പി‘ടെ സൌണ്ട് ഡിസൈനർ. അങ്ങ് ഓസ്ട്രേലിയായിൽ നിന്നും ഫൈൻ ആർട്സ്പഠിച്ച ബിനു ഭാസ്കറാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സ്പെയിനിലെ ഒരു പേരുകേട്ട സ്റ്റുഡിയോയിലാണത്രെ ചിത്രത്തിന്റെ ഡി.ഒ.പി ,പോസ്റ്റ്പൊഡക്ഷൻ വർക്കുകൾ നടക്കുക. സ്പെയിനിൽ നിന്നുമുള്ള പ്രശസ്ത കളറിസ്റ്റ് പൌളോ മോരോണ്‍ ചിത്രത്തിന്റെ കളറിംഗ് നിർവ്വഹിക്കുന്നു.ജയസൂര്യ, മുരളി ഗോപി, ജോജു ജോര്ജ്ജ്, സൈജു കുറുപ്പ്, ദിനേശ് നായര്‍ , രമ്യ നമ്പീശൻ , അസ്മിത സൂദ്, ചിന്നു കുരുവിള തുടങ്ങിയ വന്‍  താരനിര തന്നെ അണിനിരക്കുന്ന ലുക്കാ ചുപ്പിയുടെ ഷൂട്ടിംഗ് നാളെ ഗുരുവായൂര് വച്ച് തുടങ്ങും.

About Author

Advertisement

 
Top