Vishnu P Vishnu P Author
Title: റസൂൽപൂക്കുട്ടിയുടെ ശബ്ദവിസ്മയം വീണ്ടും മലയാളസിനിമയിൽ
Author: Vishnu P
Rating 5 of 5 Des:
    മലയാളത്തിന്റെ ശബ്ദമാന്ത്രികൻ റസൂൽ പൂക്കുട്ടിയുടെ ശബ്ദവിസ്മയം വീണ്ടും മലയാളസിനിമയിൽ സ്ലംഡോഗ് മില്ല്യണയർ എന്ന ചിത്രത്തിൽ തന്റെ മാന്ത്ര...
  
മലയാളത്തിന്റെ ശബ്ദമാന്ത്രികൻ റസൂൽ പൂക്കുട്ടിയുടെ ശബ്ദവിസ്മയം വീണ്ടും മലയാളസിനിമയിൽ
സ്ലംഡോഗ് മില്ല്യണയർ എന്ന ചിത്രത്തിൽ തന്റെ മാന്ത്രിക വിരൽ‍സ്പർശത്താൽ ശബ്ദവിസ്മയം തീർത്ത് ഓസ്കാർ അവാർഡ് സ്വന്തമാക്കിയ റസൂൽ പൂക്കുട്ടി വീണ്ടും മലയാളത്തിലെത്തുന്നു. . നവാഗതനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ലുക്കാ ചുപ്പി’ എന്ന ചിത്രത്തിൽ  സൌണ്ട് ഡിസൈൻ ചെയ്യുന്നത് അദ്ദേഹമാണ്.തൃശൂര് കോളേജ് ഓഫ് ഫൈൻ ആര്ട്ട്സിൽ നിന്നും പഠിച്ചിറങ്ങി ഇന്ത്യയിലും പുറത്തുമൊക്കെ നിരവധി പരസ്യകമ്പനികളിൽ പത്ത് പതിനഞ്ച് കൊല്ലത്തോളം ക്രീയേറ്റീവ് തലയായിസേവനമനുഷ്ടിച്ച ആളാണ് ബാഷ് മുഹമ്മദ് .അങ്ങ് ഓസ്ട്രേലിയായിൽ നിന്നും ഫൈൻ ആർട്സ്പഠിച്ച ബിനു ഭാസ്കറാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സ്പെയിനിലെ ഒരു പേരുകേട്ട സ്റ്റുഡിയോയിലാണത്രെ ചിത്രത്തിന്റെ ഡി.ഒ.പി ,പോസ്റ്റ്പൊഡക്ഷൻ വർക്കുകൾ നടക്കുക. സ്പെയിനിൽ നിന്നുമുള്ള പ്രശസ്ത കളറിസ്റ്റ് പൌളോ മോരോണ്‍ ചിത്രത്തിന്റെ കളറിംഗ് നിർവ്വഹിക്കുന്നു.ജയസൂര്യ, മുരളി ഗോപി, ജോജു ജോര്ജ്ജ്, സൈജു കുറുപ്പ്, ദിനേശ് നായര്‍ , രമ്യ നമ്പീശൻ , അസ്മിത സൂദ്, ചിന്നു കുരുവിള തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്ന ലുക്കാ ചുപ്പിയുടെ ഷൂട്ടിംഗ് ഗുരുവായൂരിൽ ആരംഭിച്ചു

About Author

Advertisement

 
Top