Vishnu P Vishnu P Author
Title: കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കുന്ന മികച്ച മലയാള ചിത്രങ്ങളെ തകര്‍ക്കാന്‍ കേരളത്തില്‍ വലിയൊരു ലോബി ശക്തമാണ്
Author: Vishnu P
Rating 5 of 5 Des:
കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കുന്ന മികച്ച മലയാള ചിത്രങ്ങളെ തകര്‍ക്കാന്‍
കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കുന്ന മികച്ച മലയാള ചിത്രങ്ങളെ തകര്‍ക്കാന്‍
കേരളത്തില്‍ വലിയൊരു ലോബി ശക്തമാണെന്നും .ഇതിനു പിന്നില്‍ മലയാള സിനിമാ രംഗത്ത്തന്നെ പ്രവര്‍ത്തിക്കുന്നവരാണ് എന്നുള്ളത് വേദനനാജനകമാണെന്നും  മലയാളത്തിലെ ഒരു പ്രമുഖ സം‍വിധായകൻ  വിനോദ് മങ്കര ഫേബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ: 

കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കുന്ന മികച്ച മലയാള ചിത്രങ്ങളെ തകര്‍ക്കാന്‍ കേരളത്തില്‍ വലിയൊരു ലോബി ശക്തമാണ്.ഇതിനു പിന്നില്‍ മലയാള സിനിമാ രംഗത്ത്തന്നെ പ്രവര്‍ത്തിക്കുന്നവരാണ് എന്നുള്ളത് വേദനനാജനകമാണ് ഒപ്പം പ്രതിഷേധിക്കേണ്ടതും.വലിയ ചില സിനിമാ പ്രവര്‍ത്തകരുടെ കുടിലതയാര്‍ന്ന നെറികെട്ട പ്രവര്‍ത്തനങ്ങളാണ് ലോ ബട്ജറ്റില്‍ നിര്‍മ്മിക്കുന്ന നല്ല സിനിമകളെ കുറച്ചുകാലമായി നായാടുന്നത്'.ഒറ്റമന്ദാരം' എന്ന ജനകീയ ചിത്രത്തെ തകര്‍ക്കാന്‍ ഒരു വലിയ ലോബി തന്നെ ശ്രമിച്ചിരുന്നു.തിയ്യേറ്റര്‍ നല്‍കാതിരിക്കുക,തിയ്യേറ്ററില്‍ ഫിലിം പകുതിമാത്രം ഓടിക്കുക,ഗേറ്റില്‍ നിന്ന് ചിത്രത്തിന് എതിരായി പറഞ്ഞ് ആളുകളെ പറഞ്ഞയക്കുക എന്നീ 'കലാപരിപാടികള്‍' നടത്തിയതിനു ശേഷവും ഈ കളി തീര്‍ന്നില്ല.ചലച്ചിത്രമേളയില്‍ ജുറി തുടങ്ങുന്നതിനു മുന്‍പ് തന്നെ ഈ പടം മോശം എന്ന് വിലയിരുത്തിയ സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ 'സ്ഥിരം ജൂറി'യുമായ വിജയകൃഷ്ണന്‍,പനോരമയുടെ അവസാനറൌണ്ടില്‍ എത്തിയ ഈ ചിത്രത്തെയും ഇതുപോലുള്ള നല്ല ചെറിയ ചിത്രങ്ങളെയും ദേശീയ അവാര്‍ഡിന്ടെ ആദ്യറൌണ്ടില്‍ മനപൂര്‍വം തടഞ്ഞ 'വലിയ' സംവിധായകന്‍ കമല്‍,സംസ്ഥാന അവാര്‍ഡില്‍ മത്സരിക്കാന്‍ എത്തിയ ഈ ചിത്രത്തിന്ടെ സ്ക്രീനിംഗ് തിയ്യതി നിരന്തരം നിര്‍ബന്ധിച്ചു മാറ്റി തകര്‍ത്ത സംസ്ഥാന അവാര്‍ഡ്‌ നിര്‍ണ്ണയിച്ച കോമഡിക്കാര്‍ ഇവരെല്ലാം നേരത്തെ പറഞ്ഞ ലോബിയുടെ ഭാഗമാണ്..ഭാമയെപോലൊരാള്‍ മികച്ച നടി ആവാതിരിക്കാനും നന്ദുവിനെ പോലെ ഒരാള്‍ മികച്ച നടന്‍ ആവാതിരിക്കാനും കൊച്ചുപ്രേമനെ പോലെ ഒരാള്‍ സഹനടന്‍ ആവാതിരിക്കാനും വേണ്ടി ഇവര്‍ നല്ലവണ്ണം വിയര്‍ത്തു.കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല ഗാനങ്ങള്‍ ഒറ്റമന്ദാരതിലെതാണെന്ന് ആകാശവാണി,ദൂരദര്‍ശന്‍ തുടങ്ങിയ മാദ്ധ്യമങ്ങള്‍ എന്നേ തിരഞ്ഞെടുപ്പ് നടത്തിയതാണ്.സുജാത,ശ്വേത എന്നിവരുടെ മികച്ച ഗാനങ്ങള്‍ മാധ്യമങ്ങളും ജനങ്ങളും വാനോളം പുകഴ്ത്തിയിട്ടും അവാര്‍ഡ്‌ മാറിപോയതിനു കാരണം മറ്റൊന്നല്ല.ഈ ഗാനങ്ങളുടെ പേരില്‍ രമേഷ് നാരായണന്‍ മികച്ച സംഗീത സംവിധായകന്‍ ആവേണ്ടതിനു പകരം അദ്ധേഹത്തെപോലും ഞെട്ടിച്ചു മറ്റൊരു പടത്തില്‍ അവാര്‍ഡ്‌ നല്‍കി.ആസൂത്രിതമായി നടക്കുന്ന ഈ ചതികള്‍ , മലയാള സിനിമാ മേഖലയില്‍ കുറഞ്ഞ ചിലവില്‍ നല്ല ചിത്രങ്ങള്‍ എടുക്കുന്ന പുതിയ തലമുറയെ തകര്‍ക്കാനുള്ള ശ്രമത്തിന്ടെ ഭാഗമാണ്.ഇതിനെതിരെ ,പുതിയ വീക്ഷണ കോണില്‍ ചിന്തിക്കുന്ന, നരക്കാത്ത ചിന്തയുള്ളവര്‍ പ്രതികരിക്കേണ്ടതാണ്.നമുക്ക് ഇനി അക്കാദമിയെയും സിനിമയറിയാത്ത സിനിമാ മന്ത്രിയെയും വിശ്വസിക്കുക വയ്യല്ലോ.

About Author

Advertisement

 
Top