Vishnu P Vishnu P Author
Title: പ്രേമം കോപ്പിയടി
Author: Vishnu P
Rating 5 of 5 Des:

മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രമായ പ്രേമം   ബോളിവുഡ് ചിത്രമായ “ഹണ്ടർ” ൽ നിന്നും അപ്പാടെ ചൂണ്ടിയാതാണെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയായിൽ ചൂടുപിടിക്കുന്നു. നായകന്‍ കൌമാരത്തിലും യവ്വനത്തിലും 3 പേരെ പ്രണയിക്കുന്നതാണ് ഹണ്ടറിന്റേയും പ്രമേയം. പ്രേമത്തിൽ ജോർജ്ജിന് ശംഭു,കോയ, സുഹൃത്തുക്കളുള്ളതുപോലെ ഹണ്ടറിലെ നായക കഥാപാത്രത്തിനും ഉണ്ട് രണ്ട് സുഹൃത്തുക്കൾ വേറേ പേരിലും മറ്റൊരു രൂപത്തിലും ആണെന്ന് മാത്രം. ഏതാണ്ട് അതേ രീതിയിൽ തന്നെ മേരിയും, മലർ മിസ്സും,സെലിനും എല്ലാം ഹണ്ടറിലും ഉണ്ട്.  മാര്‍ച്ച്‌ 20ന്‌ ആണ്‌ ഹണ്ടര്‍ തീയറ്ററുകളില്‍ എത്തിയപ്പോൾ .    ശേഷം മെയ്‌ 29ന്‌ ആണ് പ്രേമം എത്തുന്നത്.  അതുകൊണ്ട് തന്നെ ഈ രണ്ട് മാസക്കാലം കൊണ്ടെങ്ങനെയാണ് കോപ്പിയടിക്കാനാകുക എന്ന് ചോദിക്കുന്നവരുമുണ്ട്.  ചൂടൻ രംഗങ്ങളുടെ അതിപ്രസരം മൂലം ഹണ്ടറിന് ഏ സർട്ടിഫിക്കേറ്റ് ലഭിച്ചതിനാൽ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു

About Author

Advertisement

 
Top