Vishnu P Vishnu P Author
Title: മമ്മൂട്ടിയുടെ നായികയായി തൃഷ
Author: Vishnu P
Rating 5 of 5 Des:
തെന്നിന്ത്യൻ താരറാണി തൃഷ മലയാളത്തിലെത്തുന്നു . മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ  നായികയായാണ് തൃഷ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കു...
തെന്നിന്ത്യൻ താരറാണി തൃഷ മലയാളത്തിലെത്തുന്നു . മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ  നായികയായാണ് തൃഷ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.  കേരള കഫേ, പ്രണയകാലം, എന്നീ ചിത്രങ്ങളും മൃത്യുഞ്ജയം എന്ന ഷോർട്ട് ഫിലിമും ഒരുക്കിയ  ഉദയ് അനന്തൻ രചനയും സം‍വിധാനവും  നിർവ്വഹിക്കുന്ന “ വൈറ്റ്”എന്ന ചിത്രത്തിലൂടെയാണ് തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുക. മമ്മൂട്ടിക്കൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രമാണ് തൃഷ അവതരിപ്പിക്കുക/ഗാംങ്‌സ് ഒഫ് വസിപൂര്‍, ബദ്‌ലാപൂര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തമായ ബോളിവുഡ് താരം ഹുമാ ഖുറേഷിയെയാണ് വൈറ്റിലെ നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും വൈറ്റിന്റെ ചിത്രീകരണ തീയതി മാറ്റിയതിനാല്‍ ഹുമാ ഖുറേഷിക്ക് ഈ ചിത്രവുമായി സഹകരിക്കാന്‍ കഴിയാതെ വരികയായിരുന്നു. ഒരുപാട് പ്രത്യേകതകളുള്ള ഒരു പ്രനയകഥയാണ് “വൈറ്റ്” പറയുന്നത്. ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ ഇറോസ് ഇന്റര്‍ നാഷണലാണ് ചിത്രത്തിന്റെ നിർമ്മാണവും വിതരണവും. രൺജി പണിക്കരും ഷംനയും ഉൾപ്പടെ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സെപ്തംബർ 25 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

About Author

Advertisement

 
Top