Vishnu P Vishnu P Author
Title: ആഴക്കടലിൽ പ്രണയത്തിന്റെ അലയൊലികൾ തീർക്കാൻ “അനാർക്കലി”
Author: Vishnu P
Rating 5 of 5 Des:
തിരക്കഥാകൃത്തായ സച്ചി ആദ്യമായി സം‍വിധാനം
തിരക്കഥാകൃത്തായ സച്ചി ആദ്യമായി സം‍വിധാനം ചെയ്യുന്ന ചിത്രമാണ് “ അനാർക്കലി” പൃത്വിരാജാണ്  ചിത്രത്തിലെ നായകൻ. ശാന്തനു എന്ന ആഴക്കടൽ നീന്തൽ പരിശീലകനായി ആണ് പൃത്വി ഈ ചിത്രത്തിലെത്തുന്നത്. പ്രിയാൽ ഗോർ,മിയ എന്നിവരാണ്  ചിത്രത്തിലെ നായികമാർ. ബിജുമേനോൻ നായക തുല്യമായ ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.  ഇത് നല്ല ഒന്നാന്തരം സംഗീത സാന്ദ്രമായ പ്രണയകഥയായിരിക്കും . സുജിത്ത് വാസുദേവാണ്.രാജീവ് മേനോന്‍,സുരേഷ് കൃഷ്ണ, രഞ്ജി പണിക്കര്‍,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍ . രാജീവ് നായരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് . കൊച്ചി,ലക്‌നൗ, ലക്ഷദ്വീപ് എന്നിവിടങ്ങളായി ചിത്രീകരിക്കുന്നു.  ദശാബ്ദങ്ങൾക്ക് ശേഷം ലക്ഷദ്വീപിലെ ചിത്രീകരിക്കുന്ന  ചിത്രമാണ്  ‘അനാർക്കലി’ രാമു കാര്യാട്ടിന്റെ  “ദ്വീപ്” ആണ് ഇതിനു മുൻപ് ഇവിടെ ചിത്രീകരിച്ച സിനിമ. ഛായാഗ്രാഹകൻ  സുജിത് വാസുദേവ് , സംഗീതം വിദ്യാസാഗറിന്റേതാണ്. മാജിക് മൂണാണ് പ്രൊഡക്ഷന്‍ ബാനര്‍.

About Author

Advertisement

 
Top