Vishnu P Vishnu P Author
Title: ജാവ സിമ്പിളും പവർഫുള്ളുമൊക്കെയാണ് പക്ഷെ വിമൽ സാറിന്റെ ഡയലോഗെഴുതി മാർക്ക് വാങ്ങമെന്ന് ആരും കരുതേണ്ട കേട്ടാ ... !! ചോദ്യപ്പേപ്പറിൽ പ്രേമം ഇഫെക്ട്
Author: Vishnu P
Rating 5 of 5 Des:

ജാവ സിമ്പിളും പവർഫുള്ളുമൊക്കെയാണ് പക്ഷെ   വിമൽ സാറിന്റെ ഡയലോഗെഴുതി മാർക്ക് വാങ്ങമെന്ന് ആരും കരുതേണ്ട കേട്ടാ ... !!   ജാവ ഈസ് സിംപിള്‍, ജാവ സിംപിളാണ്... പിന്നെ പവര്‍ഫുള്‍... അതെ, ജാവ പവര്‍ഫുളുമാണ്.. പിന്നെ റോബസ്റ്റ്.. അഞ്ജലി മനസിലാവുന്നുണ്ടല്ലോ.. അല്ലേ.. ഇല്ലേല്‍ പറയണം. പിന്നെ ടെക്സ്റ്റ്ബുക്കിലെ അടുത്ത പേജ് എടുക്കൂ.. ഇറച്ചി തിന്നുന്ന പട്ടിയും പിന്നെ ജനലിലൂടെ
അത് ചുമ്മാ നോക്കിയിരിക്കുന്ന പൂച്ചയെയും കണ്ടില്ലേ?. എന്തു മനസിലായി പറയൂ.. അല്ല ഇത് എനിക്ക് ശരിക്കും മനസിലായിട്ടില്ല.  പ്രേമം സിനിമയിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച വിമൽ സാർ എന്ന കഥാപാത്രം    വിദ്യാർത്ഥികളോട് പറയുന്ന ഒരു ഡയലോഗാണിത് . കോളേജ് വിദ്യാർത്ഥികൾക്കിടയിൽ പ്രേമം സിനിമ ഒരു ഹരമായിമാറിയതിനാൽ ആരും അത്ര പെട്ടന്നൊന്നും  തീയറ്ററുകളിൽ ഏറ്റവുമധികം ചിരി പടർത്തിയ  ഈ ഡയലോഗ് മറക്കാനിടയില്ല. അതുകൊണ്ട് പരീക്ഷയെഴുതുമ്പോൾ ഈ ഡയലോഗുകൾ  വിദ്യാർത്ഥികൾ എഴുതുവാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട്  ആണ് മലബാര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ സെവന്‍ത് സെമസ്റ്റര്‍ പരീക്ഷയുടെ  ചോദ്യപ്പേപ്പർ തയ്യാറാക്കിയിരിക്കുന്നത്.  ഡെലിഫി ടെക്നിക്കിന്റെ ഗുണമെന്തൊക്കെയാണെന്നുള്ള ചോദ്യപേപ്പറിലെ രണ്ടമത്തെ ചോദ്യത്തിന്  സിമ്പിളാണ് ,പവർഫുള്ളാണ് റോബസ്റ്റ് എന്നീ പ്രേമ ഡയലോഗുകൾ എഴുതാൻ പാടില്ലെന്ന് നിർദ്ദേശം ആശ്ചര്യ ചിഹ്നം സഹിതമുള്ളത് ഉള്ളത്   ചോദ്യപ്പേപ്പറിലും പ്രേമം ഇഫെക്ട് എന്നല്ലാതെന്ത് പറയാൻ ....!!

About Author

Advertisement

 
Top