Vishnu P Vishnu P Author
Title: നവാഗതരെ അംഗീകരിക്കാൻ സിനിമാക്കാരും ഭയക്കുന്നു : ഫാസിൽ ബഷീർ
Author: Vishnu P
Rating 5 of 5 Des:


കാലടി: നവാഗതരെ അംഗീകരിക്കാൻ മലയാളികള്ക്ക് പലപ്പോഴും മടിയാണെന്ന് നവാഗത സംവിധായകൻ ഫാസിൽ ബഷീര്.ശ്രീശങ്കര സംസ്കൃത സർവകലാശാല നവാഗത ദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മറ്റു മേഖലകളിലെന്ന പോലെ, നവാഗതരെ നിരുല്സാഹപ്പെടുത്തുക മാത്രമല്ല അനാവശ്യമായി ഭയക്കുകയും ചെയ്യുന്ന വിചിത്ര സ്വഭാവം പുലര്ത്തുന്ന ചിലരാണ് സിനിമയിലെ പുതുപ്രവണതകളെ അട്ടിമറിക്കാൻ പരിശ്രമിക്കുന്നത്. .പുതു തലമുറയെ അംഗീകരിക്കാൻ കഴിയാത്തവർ കാലത്തിനെതിരെ യുദ്ധം ചെയ്യുന്നവരാണ്.പിൻഗാമികളെ തിരിച്ചറിയുക എന്നതാണ്‌ മുൻഗാമികളുടെ മഹത്വത്തിന്റെ ലക്ഷണമെന്നും ഫാസിൽ പറഞ്ഞു. പുതുതായി വരുന്നവര്ക്ക് സിനിമക്ക് ദോഷം വരുന്ന ഉപദേശങ്ങൾ തരുക ,തിയ്യേറ്റര്‍ നല്‍കാതിരിക്കുക,തിയ്യേറ്ററില്‍ ഫിലിം പകുതിമാത്രം ഓടിക്കുക,ഗേറ്റില്‍ നിന്ന് ചിത്രത്തിന് എതിരായി പറഞ്ഞ് ആളുകളെ പറഞ്ഞയക്കുക എന്നീ 'കലാപരിപാടികള്‍' ആണു ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് എന്നും സംവിധായകൻ പറഞ്ഞു മുംബൈ ടാക്സി എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ, 'പപ്പയുടെ സ്വന്തം അപ്പൂസിലെ ' ബാലതാരമായിരുന്ന നടൻ ബാദ്ഷയും മുംബൈ ടാക്സിയുടെ പ്രോടുസരും അഭിനേതാവുമായ റിയാസ് ഫസാൻ ,സക്കീർ ,റോയ് എന്നിവര് ചടങ്ങിൽ മുഖ്യഅതിഥികളായിരുന്നു .സർവകലാശാല സിൻഡികെറ്റ് അംഗം ലിന്റോ പി .ആന്റോ ,പി എച് ഇബ്രാഹിംകുട്ടി ,വിഷ്ണു പ്രദീപ്‌ ,അനു ലോനച്ചൻ ,അജ്മൽ റഹ്മാൻ ,ഷരഫുദീൻ അരിമ്പശ്ശേരി, എം.വി ശരത്,ശ്രീപ്രിയ എസ് എന്നിവര് പ്രസംഗിച്ചു

About Author

Advertisement

 
Top