Vishnu P Vishnu P Author
Title: റിലീസിനു മുൻപുള്ള കച്ചോടത്തിൽ 100 കോടി കൊയ്ത് സൂര്യയുടെ സിങ്കം 3
Author: Vishnu P
Rating 5 of 5 Des:
 രജനികാന്തിന്റെ കബാലിക്കു പിന്നാലെ റിലീസിനു മുൻപ് തന്നെ 100 കോടി ക്ലബ്ബിലിടം നേടി
 രജനികാന്തിന്റെ കബാലിക്കു പിന്നാലെ റിലീസിനു മുൻപ് തന്നെ 100 കോടി ക്ലബ്ബിലിടം നേടി
സൂര്യയുടെ സിങ്കം 3 . സിനിമയുടെ സാറ്റ് ലൈറ്റ് റൈറ്റ്സ് , മ്യൂസിക്ക് റൈറ്റ്,ഓവർസീസ്,    വിതരണാവകാശം    എന്നിവയിലൂടെ ചിത്രം 100 കോടിയോളം രൂപ ഇതിനോടകം നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.  സൂര്യയെ നായകനാക്കി ഹരി ഒരുക്കിയ സിങ്കത്തിന്റെ മൂന്നാം ഭാഗമാണ് സിംഗം 3 .  സൂര്യ അവതരിപ്പിക്കുന്ന ദൊരൈസിംഗം വിദേശത്തും ഇന്ത്യയിലുമായി നടത്തുന്ന കേസന്വേഷണമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ ശ്രുതിഹസൻ സിബിഐ ഓഫീസറായി എത്തുന്നുണ്ട്. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായിക .  സൂര്യയുടെ 24 അൻ ഹിറ്റായിരുന്നതിനാൽ  41 കോടി എന്ന റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ തമിഴ്നാട്ടിലെ അവകാശം വിറ്റുപോയത്. ഇദയം സിനിമാസാണ് തമിഴ്നാട്ടിൽ വിതരണം  ഏറ്റെടുക്കുന്നത്.തെലുഗ് റീമേക്ക് അവകാശം 18 കോടിക്കും  4കോടി 50  ലക്ഷം രൂപയ്ക്ക് കന്നഡ അവകാശവും വിറ്റുപോയപ്പോൾ മലയാളത്തിലെ വിതരണാവകാശം  4കോടി 75 ലക്ഷത്തിനു വിറ്റുപോയി 

About Author

Advertisement

 
Top