Vishnu P Vishnu P Author
Title: സംവിധായകൻ രാജൻ ശങ്കരാടി അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
പ്രശസ്ത സംവിധായകൻ രാജൻ ശങ്കരാടി അന്തരിച്ചു  . ആലുവയിലെ ഒരു സ്വകാര്യ
പ്രശസ്ത സംവിധായകൻ രാജൻ ശങ്കരാടി അന്തരിച്ചു  . ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . 63 വയസ്സായിരുന്നു.  എടത്തല സ്വദേശിയാണ് . ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം .  സിബി മലയിയിൽ ,ജോഷി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം ഒരുപാട് കാലം സഹസംവിധായകനായി പ്രവർത്തിച്ച അദ്ദേഹം  1985 ലാണ് സംവിധാന രംഗത്തേക്ക് കടന്നത്. വേണു നാഗവള്ളി തിരക്കഥയെഴുതി മോഹൻലാൽ ,രതീഷ് , തിലകൻ ,നെടുമുടി വേണു,എന്നിവർ പ്രധാനവേഷത്തിലെത്തിയ  “ഗുരുജി ഒരു വാക്ക്” ആണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭം.  1998 ൽ ദിലീപ് നായകനായ സൂപ്പർഹിറ്റ് ചിത്രം  “മീനത്തിൽ താലികെട്ട്” ആണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം  2013 ൽ പുറത്തിറങ്ങിയ ക്ലിയോപാട്രയാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, മുഖം, ആഗസ്റ്റ് ഒന്ന്  എന്നീ‍ ചിത്രങ്ങളിൽ  ചെറിയ വേഷങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നസ്രാണി, ജൂലൈ 4, പോത്തന്‍ വാവ, റണ്‍വേ, മറുപുറം  എന്നീ ചിത്രങ്ങളിൽ ചീഫ് അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച അദ്ദേഹം  മാമ്പഴക്കാലം, പത്രം, ലേലം, ധ്രുവം, കൗരവര്‍, എന്റെ സൂര്യപുത്രിയ്ക്ക്, ഒരഭിഭാഷകന്റെ കേസ് ഡയറി എന്നീ ചിത്രങ്ങളിൽ അസ്സോസിയേറ്റായും പ്രവർത്തിച്ചു.

About Author

Advertisement

 
Top