Vishnu P Vishnu P Author
Title: ഗപ്പികണ്ട് പൈസ പോയ ആരാധകന് പൈസ തിരിച്ച് കൊടുക്കാമെന്ന് ടോവിനോ തോമസ് ,ഇതിനിടയിൽ മറ്റൊരു വിദ്വാന്റെ കമന്റ്
Author: Vishnu P
Rating 5 of 5 Des:

ഗപ്പി  കണ്ട് പൈസ പോയ ആരാധകന്   പൈസ തിരിച്ച് കൊടുക്കാമെന്ന് യുവനടൻ  ടോവിനോ തോമസ് .നവാഗതനായ ജോൺപോൾ സംവിധാനം ചെയ്ത് ടോവിനോ നായകനായ ചിത്രം ഗപ്പി തീയറ്ററുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ്.ഇതിന്റെ സന്തോഷം പങ്ക് വെച്ച് ആരാധകർക്ക് നന്ദി അറിയിച്ച് ടോവിനോ ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടിരുന്നു. “ ഗപ്പി എന്ന സിനിമ കണ്ട് അതിന് വേണ്ട പ്രോത്സാഹനം തന്ന, അതിനെപ്പറ്റി നാലു പേരോട് നല്ലത് പറഞ്ഞ എല്ലാ നല്ല മനസ്സുകൾക്കും ഒരായിരം നന്ദി! കണ്ടവർക്കൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നു.
കാണാത്തവർ കണ്ടു നോക്കൂ“  ഇതായിരുന്നു ടോവിനോയുടെ പോസ്റ്റ് ഇതിനടിയിൽ  കാശുപോയി എന്ന് ഒരു  ആരാധകന്റെ  കമന്റ്   ഉടൻ തന്നെ വന്നു  ടോവിനോയുടെ കിടിലൻ റിപ്ലേ  “ എത്ര പൈസ പോയി ബാങ്ക് ഡീറ്റൈൽ സ് തരു ഞാൻ ട്രാൻഫർ ചെയ്തു തരാം“ എന്ന് ടോവിനോ . പിന്നാലെ  മറ്റൊരു വിദ്വാൻ കമന്റിട്ടതിങ്ങനെ  പേഴ്സ് കളഞ്ഞു പോയിക്കാണുമെന്ന്. തുടർന്നും നിരവധി പേരാണ് ടോവിനോയെ അനുകൂലിച്ചു പ്രതികൂലിച്ചും കമന്റുമായെത്തിയത്.

About Author

Advertisement

 
Top