Vishnu P Vishnu P Author
Title: സംവിധായകൻ ശശി ശങ്കർ അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
മലയാളത്തിനു ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച  സംവിധായകൻ ശശി ശങ്കർ അന്തരിച്ചു
മലയാളത്തിനു ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച  സംവിധായകൻ ശശി ശങ്കർ അന്തരിച്ചു
.  57 വയസായിരുന്നു. അദ്ദേഹത്തെ ഇന്നലെ രാവിലെ സ്വവസതിയിൽ അബോധാവസ്ഥയിൽകണ്ടെത്തിയതിനെ തുടർന്ന്   ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.  ഏറെക്കാലമായി പ്രമേഹ രോഗം മൂലം ചികിത്സയിലായിരുന്നു.   മൃതദേഹം കോലഞ്ചേരി ആശുപത്രി   മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് സംസ്കാരം പിന്നീട് നടക്കും. ആദ്യചിത്രമായ  നാരായത്തിലൂടെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം . നാരായം,.മിസ്റ്റർ ബട്ലർ, കുഞ്ഞിക്കൂനൻ, മന്ത്രമോതിരം,പുന്നാരം,ഗുരുശിഷ്യൻ,സർക്കാർ ദാദ,തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം രണ്ട് തമിഴ് ചിത്രങ്ങളുമൊരുക്കിയിട്ടുണ്ട്  പേരഴകൻ,പഗഡായ് പഗഡായെന്നിവയായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത തമിഴ് ചിത്രങ്ങൾ പേരഴകൻ കുഞ്ഞിക്കൂനന്റെ  തമിഴ് റീമേക്കാണ്. മിസ്റ്റർ ബട്ലർ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം.  

About Author

Advertisement

 
Top