Vishnu P Vishnu P Author
Title: നടനും മിമിക്രി താരവുമായ സാഗർ ഷിയാസ് അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
നടനും  മിമിക്രി താരവുമായ സാഗർ ഷിയാസ്  അന്തരിച്ചു
നടനും  മിമിക്രി താരവുമായ സാഗർ ഷിയാസ്  അന്തരിച്ചു
 51 വയസ്സായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന്   ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം  ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .കലാഭവൻ ഉൾപ്പടെയുള്ള  മിമിക്രി   ട്രൂപ്പുകളിൽ അംഗമായിരുന്ന ഷിയാസ്   മിമിക്രിയിലൂടേയും   ഹാസ്യപരിപാടികളീലൂടെയും ശ്രദ്ധേയനായ അദ്ദേഹം , രജനീകാന്തിന്റെ അപരനായിയാണ്  ഏറെ ശ്രദ്ധിക്കപ്പെട്ടത് .  ദിലീപ് ,നാദിർഷ,അബി എന്നിവർക്കൊപ്പം മിമിക്രി രംഗത്തെത്തിയ  ഷിയാസ്  മാനത്തെക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ്  സിനിമയിലെത്തിയത്  അഞ്ചരക്കല്യാണം,ജൂനിയർ മാൻഡ്രേക്ക്,കല്യാണ ഉണ്ണികൾ,ഒന്നാമൻ,മായാവി,അമർ അക്ബർ അന്തോണി , ഉദയം ,ബാംഗ്ലൂർ ഡേയ്സ്,   കണ്ണാടിക്കടവത്ത്,പഞ്ചപാണ്ഡവർ ,ദുബായ് തുടങ്ങി 75 ഓളം സിനിമകളിൽ അഭിനയിച്ചു. നാദിർഷ ഒരുക്കിയ അമർ അക്ബർ അന്തോണി  അന്തോണിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.  അഞ്ജലി മേനോൻ ഒരുക്കിയ  മഞ്ചാടിക്കുരു എന്ന ചിത്രത്തിലെ കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു

About Author

Advertisement

 
Top