Vishnu P Vishnu P Author
Title: മേജർ മഹാദേവനൊപ്പം ബാഹുബലി വില്ലൻ
Author: Vishnu P
Rating 5 of 5 Des:

ബാഹുബലിയിലെ വില്ലൻ കഥാപാത്രമായ ഭല്ലാലദേവയെ അവതരിപ്പിച്ച റാണാ ദഗുപതി മലയാളത്തിൽ അഭിനയിക്കുന്നു .   സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി മേജർരവിയൊരുക്കുന്ന ചിത്രത്തിലൂടെയാണ് റാണ ദഗുപതി മലയാളത്തിലെത്തുന്നത്   .  മേജർ രവി- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കീർത്തിചക്ര എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിലാണ്  റാണ മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് .ഇതിൽ മോഹൻലാൽ മേജർ മഹാദേവനായി എത്തുമ്പോൾ   ആർമി ഉദ്യോഗസ്ഥന്റെ വേഷത്തിലാണ്  റാണയെത്തുന്നത് . ഇതിനു മുൻപ് മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത പട്ടാളചിത്രം കീർത്തിചക്രയിൽ തമിഴ് നടൻ ജീവയും കാണ്ഡഹാർ എന്ന ചിത്രത്തിൽ  ബിഗ്ബി അമിതാഭ് ബച്ചനും പ്രധാനവേഷത്തിലെത്തിലെത്തിയിരുന്നു . ഇപ്പോൾ ബാഹുബലിയുടെ രണ്ടാംഭാഗത്തിൽ അഭിനയിക്കുന്ന തിരക്കിലായ  റാണ ഇതിനുശേഷമായിരിക്കും മലയാളത്തിലെത്തുക. 

About Author

Advertisement

 
Top