Vishnu P Vishnu P Author
Title: ഗായികയായി കാവ്യ വീണ്ടും
Author: Vishnu P
Rating 5 of 5 Des:
മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവൻ ദിലീപുമായുള്ള

മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവൻ ദിലീപുമായുള്ള
വിവാഹശേഷം വീണ്ടും ചലച്ചിത്രലോകത്തേക്ക് വീണ്ടുമെത്തുകയാണ്‌   പിന്നണിഗായിയാണ്‌ കാവ്യയുടെ തിരിച്ച് വരവ്.. ആറാം തമ്പുരാൻ, എഫ് .ഐ.ആർ, നരസിംഹം, ദി ട്രൂത്ത് തുടങ്ങിയ സിനിമകളിൽ ഷാജി കൈലാസിന്റെ അസോസിയേറ്റായി പ്രവർത്തിച്ച ഉണ്ണി പ്രണവം സംവിധായകനാകുന്ന 'ഹദിയ' എന്ന് പേരിട്ടിരിക്കുന്ന  മുരുകന്‍ കാട്ടാക്കടയുടെ വരികൾക്ക് പ്രശസ്ത സംഗീതസംവിധായകന്‍ ശരത് ഈണം നൽകിയിരിക്കുന്ന ഗാനം ആലപിക്കുന്നത് കാവ്യയാണ്‌ .ഗിഫ്റ്റ് ഓഫ് ലവ്വ് " എന്നാണ് സിനിമയുടെ ടാഗ് ലൈൻ. സംഗീതത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രമാണ് ഹദിയ. ഋതു, അപൂർവ്വരാഗങ്ങൾ, ഗീതാഞ്ജലി എന്നീ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നിഷാനും മോഹൻലാൽ ചിത്രമായ പെരുച്ചാഴിയിലൂടെ മലയാളത്തിലെത്തിയ രാഗിണി നന്ദ്വാണിയും ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലിയോണ ലിഷോയിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സുധീർ കരമന, അമീർ നിയാസ്, അലൻസിയാർ, മറിമായം ശ്രീകുമാർ, കോട്ടയം പ്രദീപ്, കെ.പി.എ.സി. ലളിത, അഞ്ജലി നായർ, സുജിത്ത് (മഹേഷിന്റെ പ്രതികാരം ഫെയിം), പി.ബാലചന്ദ്രൻ, ഊർമിള ഉണ്ണി, എന്നിവരാണ് മറ്റ് താരങ്ങൾ. പ്രശസ്ത ഛായാഗ്രാഹകൻ എസ്. കുമാറിന്റെ സഹായിയായി പ്രവർത്തിച്ച പി.സി.ലാൽ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. പി. പി അബ്ദുൾ റസാക്കിന്റെ തിരക്കഥ. സംഗീതം ശരത്. എഡിറ്റിംഗ് ശ്രീനിവാസ്. മോഹൻ ലാലിന്റെ ബ്രഹ്മാണ്ട ചിത്രമായ പുലി മുരുകന് വേണ്ടി കോസ്റ്റ്യൂം ഒരുക്കിയ അരുൺ മനോഹറാണ് ചിത്രത്തിന് കോസ്റ്റ്യൂം ഒരുക്കുന്നത്. ഒപ്പം, പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളിൽ ചമയം ഒരുക്കിയ സജി കൊരട്ടി ഈ ചിത്രത്തിൽ ചമയം കൈകാര്യം ചെയ്യുന്നു. ഉസ്താദ് ഹോട്ടൽ, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബിജു ചിത്രത്തിന് കലാ സംവിധാനം നിർവ്വഹിക്കുന്നു. എത്തിക്കൽ എന്റർടെയിൻമെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ ബാനറിൽ അയ്യൂബ് കേച്ചേരിയും സുഹൃത്തുക്കളും കൂടിയാണ് ചിത്രം നിർമ്മിക്കുന്നത്. കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാമിൽ. എ കെ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, ഡിസൈനിംഗ് കോ ളിംഗ്സ്. സ്റ്റിൽ സുജിത്ത് വെള്ളനാട്. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രം 'മാറ്റിനി'യില്‍ കാവ്യ ഇതിനുമുന്‍പ് പാടിയിരുന്നു



About Author

Advertisement

 
Top