Vishnu P Vishnu P Author
Title: ആമിയുടെ ചിത്ര​‍ീകരണം തുടങ്ങി
Author: Vishnu P
Rating 5 of 5 Des:
കമൽ മലയാളത്തിന്റെ പ്രിയകഥാകാരി  മാധവിക്കുട്ടിയുടെ ജീവിതം അഭ്രപാളിയിലെത്തിക്കുന്ന   ആമിയുടെ  ചിത്ര​‍ീകരണം തുടങ്ങി ചിത്രീകരണം തുടങ്ങുന്നത...
കമൽ മലയാളത്തിന്റെ പ്രിയകഥാകാരി
 മാധവിക്കുട്ടിയുടെ ജീവിതം അഭ്രപാളിയിലെത്തിക്കുന്ന   ആമിയുടെ  ചിത്ര​‍ീകരണം തുടങ്ങി ചിത്രീകരണം തുടങ്ങുന്നതൈനു ഒരു മണിക്കൂർ മുൻപ് പോസ്റ്ററും ഫസ്റ്റ്ലുക്കും പുറത്തുവിട്ടു. മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകൾ വാത്സല്യത്തിന്റെ തണുപ്പോടെ മൂർദ്ധാവിൽ തൊടുന്നു  എന്നാണ്‌  മഞ്ജു ഫസ്റ്റ്ലുക്ക് പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ്‌  ഫേസ്ബുക്കിൽ കുറിച്ചത് . 



മഞ്ജു ഫേസ്ബുക്കിൽ കുറിച്ചത് :
ആമിയാകുന്നു...ഹൃദയത്തിൽ, സ്വപ്നങ്ങളിൽ, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നിൽ.. ഒരു നീർമാതളം നടുന്നു. ഭാവനയ്ക്കും യാഥാർഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമൽ സാർ എന്ന ഗുരുസ്ഥാനീയൻ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകൾ വാത്സല്യത്തിന്റെ തണുപ്പോടെ മൂർദ്ധാവിൽ തൊടുന്നു. ഞാൻ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു... പ്രാർഥനകളോടെ ആമിയാകുന്നു... 



About Author

Advertisement

 
Top