Vishnu P Vishnu P Author
Title: സൂര്യയ്ക്കും സത്യരാജിനും ഉൾപ്പടെ 8 താരങ്ങൾക്ക് ജാമ്യമില്ലാത്ത അറസറ്റ് വാറണ്ട്
Author: Vishnu P
Rating 5 of 5 Des:
തമിഴ് സൂപ്പർ താരമായ

തമിഴ് സൂപ്പർ താരമായ

  സൂര്യയ്ക്കും സത്യരാജിനും ഉൾപ്പടെ 8 താരങ്ങൾക്ക് ജാമ്യമില്ലാത്ത അറസറ്റ് വാറണ്ട്. സൂര്യ, സത്യരാജ്, ആർ.ശരത് കുമാർ, ശ്രിപ്രിയ,വിജയകുമാർ, അരുൺ വിജയ്, വിവേക്, ചേരൻ എന്നിവർക്കെതിരെ ഊട്ടി  ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഹർജി പുറപ്പെടുവിച്ചത്.ഒരു മാധ്യമ പ്രവർത്തകൻ നല്കിയ മാന നഷ്ട കേസിൽ വിചാരണക്ക് ഹാജരാകാത്തതിനെ തുടർന്നാണ്‌ ഹർജി. തമിഴ് ദിനപത്രമായ ദിനമലർ ഒരു നടിയെ പറ്റി മോശം വാർത്ത നല്കിയിരുന്നു ഇതിനെതിരെ തമിഴ് താരസംഘടനയായ നടികർ സ്ംഘം പ്രതിഷേധിക്കുകയും ഇതിൽ ഈ എട്ട് താരങ്ങൾ എല്ലാ മാധ്യമ പ്രവർത്തകരേം ഒരുപോലെ അപമാനിക്കുന്ന രീതിയിൽ  സംസാരിച്ചുവെന്ന് കാട്ടി   ഫ്രീലാൻസ് പ്ത്ര പ്രവർത്തകനായ എം . റൊസാരിയോ നല്കിയ കേസിൽ വിചാരണക്ക് ഹാജരാകാത്തതിനെ തുടർന്നാണ്‌  വാറണ്ട്, നേരത്തെ കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യ്യം ഹൈകോടതി തള്ളിയിരുന്നു.


About Author

Advertisement

 
Top