Vishnu P Vishnu P Author
Title: ലാൽ ജൂനിയറിനെതിരെ പരാതി നല്കിയത് മേഘ്ന നായരാണ്‌ : പരാതി അശ്ളീലം പറഞ്ഞതിനല്ല
Author: Vishnu P
Rating 5 of 5 Des:
ലാ ൽ ജൂനിയറിനെതിരെ പരാതി നല്കിയത്  അശ്ളീലം പറഞ്ഞതിനല്ലെന്ന് നടി മേഘ്ന നായർ .തന്റെ
ലാൽ ജൂനിയറിനെതിരെ പരാതി നല്കിയത്  അശ്ളീലം പറഞ്ഞതിനല്ലെന്ന് നടി മേഘ്ന നായർ .തന്റെ
അനുവാദമില്ലാതെ താൻ അഭിനയിച്ച സീനിൽ ഡ്യൂപ്പിനെ ഉപയോഗിച്ചതിനാണെന്ന് മേഘ്ന പറഞ്ഞു.ജീൻപോൾ സംവിധാനം ചെയ്ത ഹണീബി 2 ൽ നടിയുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ  ശരീര പ്രദര്‍ശനം നടത്തിയിരുന്നു. ഇത് പറ്റില്ലെന്ന് പറഞ്ഞിട്ടും സിനിമയില്‍ അതുപയോഗിക്കുകയായിരുന്നു.പിന്‍ഭാഗവും വയറും കാട്ടി അഭിനയിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ അപമാനിക്കുന്നതിന് താന്‍ എതിരാണ്. തന്‍റെ മുഖം കാണിച്ച ശേഷം മറ്റൊരാളുടെ നഗ്നത കാട്ടുകയായിരുന്നു. ഇത് സിനിമ കണ്ടപ്പോഴാണ് മനസിലാക്കാനായതെന്നും ടിവി അവതാരക കൂടിയായ
 മേഘ്ന നായര്‍ പറഞ്ഞു.നഗ്നത കാട്ടാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ സെറ്റില്‍ നിന്നും പൊയ്ക്കൊള്ളാന്‍ പറഞ്ഞു. മറ്റൊരു രംഗത്തില്‍ അഭിനയിക്കാന്‍ വിളിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിളി വന്നില്ല. ഡബിംഗിനും വിളിച്ചില്ല.അശ്ളീലത കാട്ടിയത് മനസിലായപ്പോള്‍ സംവിധായകനെയും അണിയറ പ്രവര്‍ത്തകരെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഒഴിഞ്ഞ് മാറുകയായിരുന്നു.കേസിന് പോകാന്‍ തുടര്‍ന്നാണ് തീരുമാനിച്ചതെന്ന് മേഘ്ന നായര്‍ പറഞ്ഞു. പരസ്യമായി ജീന്‍ പോള്‍ ലാല്‍ മാപ്പ് പറയുകയും ആ രംഗത്തില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയും വേണമെന്നാണ് നടിയുടെ ആവശ്യം. ഒപ്പം പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും ചിത്രത്തില്‍ അഭിനയിച്ചതിന് നല്‍കാമെന്ന് പറഞ്ഞിരുന്ന ഒരു ലക്ഷം രൂപ നല്‍കുകയും വേണം.


About Author

Advertisement

 
Top