Vishnu P Vishnu P Author
Title: നടിയും നർത്തകയും അവതാരകയുമായ താരാ കല്യാണിന്റെ ഭർത്താവ് രാജാറാം അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
നടിയും നർത്തകയും അവതാരകയുമായ താരാ കല്യാണിന്റെ ഭർത്താവ് രാജാറാം  (രാജാ വെങ്കിടേഷ്) അന്തരിച്ചു .
നടിയും നർത്തകയും അവതാരകയുമായ താരാ കല്യാണിന്റെ ഭർത്താവ് രാജാറാം (രാജാ വെങ്കിടേഷ്) അന്തരിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അണുബാധ ഉണ്ടായതിനെ തുടർന്ന് ഈ മാസം 22ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.ശ്വാസകോശത്തിന്റെ നില വഷളായതിനെ തുടര്‍ന്ന് ഇക്മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്.
നർത്തകൻ, നൃത്തസംവിധായകൻ,​ ചാനൽ അവതാരകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് രാജാറാം. സീരിയലിലും സിനിമകളിലും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരാ കല്യാണിനൊപ്പം നൃത്തവേദികളിലും സജീവമായിരുന്നു. നൃത്താദ്ധ്യാപകൻ എന്ന നിലയിലാണ് കൂടുതലായും അറിയപ്പെട്ടത്.

About Author

Advertisement

 
Top