Vishnu P Vishnu P Author
Title: ലാൽ ജൂനിയറിനെതിരെ എന്തിനു പരാതി നല്കണം: സത്യാവസ്ഥ ആര്യ വെളിപ്പെടുത്തുന്നു
Author: Vishnu P
Rating 5 of 5 Des:
ലാൽ ജൂനിയറിനെതിരെ  എന്തിനു പരാതി നല്കണം എന്ന് ആര്യ.
ലാൽ ജൂനിയറിനെതിരെ  എന്തിനു പരാതി നല്കണം എന്ന് ആര്യ.
അശ്ലീലചുവയോടെ സംസാരിച്ചുവെന്നും പ്രതിഫലം നല്കിയില്ലെന്നുമുള്ള യുവനടിയുടെ പരാതിയിൽ സംവിധായകൻ ജീൻപോൾ ലാൽ  ഉൾപ്പടെ നാല്‌ പേർക്കെതിരെ കേസെടുത്തിരുന്നു. ഇതിനെ തുടർന്ന്   പലരുസംശയിച്ചു തുടങ്ങി പരാതി നല്കിയത് നടിയും അവതാരകയുമായ ആര്യയാണോ എന്ന്  സത്യാവസ്ഥ അറിയാൻ സുഹൃത്തുക്കളും മറ്റും വിളിച്ചു തുടങ്ങിയതോടെ ആര്യ സത്യാവസ്ഥ വെളിപ്പെടുത്തി.'നിരവധി ഫോണ്‍കാളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി പറയേണ്ടി വന്നതുകൊണ്ടാണ് ഈ പോസ്റ്റ് എഴുതുന്നത്. ആ നടി ഞാനല്ല. എന്തിനാണ് ഞാന്‍ അങ്ങനെയൊരു പരാതി നല്‍കുന്നത്. ആ സിനിമയിലഭിനയിച്ച നിരവധി സ്ത്രീ അഭിനേതാക്കളില്‍ ഒരാളു മാത്രമാണ് ഞാന്‍. ഇതുവരെ പ്രവര്‍ത്തിച്ച സിനികളില്‍ വളരെ സൗഹാര്‍ദപരവും സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു ഹണീബി ടുവിന്റെ സെറ്റെന്ന് ആര്യ ഫേസ്ബുക്ക്‌പോസ്റ്റിലൂടെ വ്യക്തമാക്കി.
ഒരു കുടുംബത്തിലെ പോലെയായിരുന്നു ഞങ്ങളെല്ലാവരും. ലൊക്കേഷനിലുണ്ടായിരുന്ന മുഴുവന്‍ വനിതാ താരങ്ങള്‍ക്കും വേണ്ടത്ര പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു.' 'ഇതൊന്നും കൂടാതെ ലാല്‍ സാറിന്റെ മുഴുവന്‍ കുടുംബവും ജീന്‍ ചേട്ടന്റെ ഭാര്യയും മകനും മുഴുവന്‍ സമയവും സെറ്റില്‍ ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഞാന്‍ മുകളില്‍ പറഞ്ഞത്, ഇതൊരു കുടുംബം പോലെയായിരുന്നെന്ന്. കൃത്യസമയത്ത് പ്രതിഫലവും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ വിവേകശൂന്യമായ ആരോപണങ്ങളുമായി ആളുകള്‍ രംഗത്തെത്തുന്നതെന്ന് അറിയില്ല.  ആര്യ പറഞ്ഞു.


About Author

Advertisement

 
Top