Vishnu P Vishnu P Author
Title: ആദ്യകാല നടി സി .പി ഖദീജ അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
ആദ്യകാല നടി സി .പി ഖദീജ അന്തരിച്ചു.
ആദ്യകാല നടി സി .പി ഖദീജ അന്തരിച്ചു.
ഇന്നലെ രാത്രി 9.30ന് എറണാകുളം വടുതല സ്വാഗതം റോഡിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
മലയാള ചലച്ചിത്ര രംഗത്തെ ആദ്യ കാല നടിയാണ് സിപി ഖദീജ. ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും മകളാണ്. പെരുമ്പാവൂരിലാണ് ഖദീജയുടെ ജനനം. നൂറോളം മലയാള സിനിമകളിൽ ഖദീജ അഭിനയിച്ചിട്ടുണ്ട്. തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തില്‍ കാട്ടിലകപ്പെട്ട മോഹൻലാലിന് വഴി കാണിച്ചു കൊടുക്കുന്ന അമ്മച്ചിയായി വേഷമിട്ടത് ഖദീജയായിരുന്നു.
ഖദീജ അവസാനമായി അഭിനയിച്ച ചിത്രവും തേൻമാവിൻ കൊമ്പത്തായിരുന്നു. അസുരവിത്ത്, വെളുത്ത കത്രീന, തുലാഭാരം, വിലക്കപ്പെട്ട ബന്ധങ്ങൾ, കണ്ടവരുണ്ടോ, കണ്ണൂർ ഡീലക്സ് എന്നിവയാണ് ഖദീജ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

About Author

Advertisement

 
Top