Vishnu P Vishnu P Author
Title: ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Author: Vishnu P
Rating 5 of 5 Des:
ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്.
ദിലീപന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഇവയൊക്കെയാണ്. കേസില്‍ ദിലീപിനെതിരെ പ്രഥമ ദൃഷ്ട്യാ ശക്തമായ തെൡവുകളുണ്ട്. അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്. കേസില്‍ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്. പ്രതി പ്രമുഖ താരമാണ്. ജാമ്യം നല്‍കിയാല്‍ കേസിനെ സ്വാധീനിക്കും. സ്ത്രീക്കെതിരെ ക്രൂരമായ കുറ്റ കൃത്യം നടന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താനായില്ല. അപൂര്‍വമായ കേസിന് ഗരുതര സ്വഭാവമാണുള്ളത്. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ല. കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്ന വാദവും ഹൈക്കോടതി അംഗീകരിച്ചു. 

നേരത്തെ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങളാണ് ഹൈക്കോടതി ഇതോടെ തളളിയത്. നിലവില്‍ ആലുവ സബ്ജയിലിലാണ് ദിലീപ്. മാനേജര്‍  അപ്പുണ്ണിയുടെ ജാമ്യഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേസിലെ മുഖ്യപ്രതി സുനില്‍കുമാറുമായും സഹതടവുകാരന്‍ വിഷ്ണുവുമായും നേരിട്ട് ബന്ധമുള്ളയാളാണ് അപ്പുണ്ണി. അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് വീഴ്ചയായി വ്യാഖ്യാനിക്കുന്നുണ്ട്. തുടക്കത്തില്‍ ദിലീപിനൊപ്പം അപ്പുണ്ണിയെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തില്‍ വെയ്ക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇത് മനസ്സിലാക്കി, ദിലീപിന് ജാമ്യം കിട്ടുന്നതുവരെ ഒളിവില്‍ കഴിയാനാണ് അപ്പുണ്ണിയ്ക്ക് കിട്ടിയ നിയമോപദേശമെന്നാണ് സൂചന.
അതേസമയം, ദിലീപുമായി അടുത്ത ബന്ധമുള്ള ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ദിലീപ് വന്‍ തുക നിക്ഷേപിച്ചത് പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് സിനിമകളില്‍ മാത്രമാണ് ഈ നടി ദിലീപിനൊപ്പം അഭിനയിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ തുക നടിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടത്. അതിനാല്‍ ഈ നടിയെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.

About Author

Advertisement

 
Top