Vishnu P Vishnu P Author
Title: ‘ബോബി’ മലയാളസിനിമ ഇന്നോളം കാണാത്ത പുത്തൻ ആശയം
Author: Vishnu P
Rating 5 of 5 Des:
സാറ്റ്‌ലൈറ്റ് റേറ്റും താരങ്ങളും മലയാള സിനിമ ഭരിച്ചിരുന്ന കാലഘട്ടം.അവിടേക്ക് ഒരു കൂട്ടം

സാറ്റ്‌ലൈറ്റ് റേറ്റും താരങ്ങളും മലയാള സിനിമ ഭരിച്ചിരുന്ന കാലഘട്ടം.അവിടേക്ക് ഒരു കൂട്ടം
പുതുമുഖങ്ങളെ കൊണ്ടുവന്ന് പ്ലസ് ടു എന്ന മനോഹര സിനിമ ചെയ്തയാളാണ് ഷെബി.ഈ യുവ സംവിധായകന്‍ ഇപ്പോള്‍ ബോബി എന്ന പുതിയ സിനിമയുമായി വരുന്നു.ഇത്തവണ പുതുമുഖങ്ങള്‍ക്ക് പകരം പുത്തന്‍ ആശയങ്ങളാണ് ഷെബി മുമ്പോട്ട് വെയ്ക്കുന്നത്.കുറേക്കാലമായി മനസിൽ കൊണ്ടു നടന്ന പ്രമേയം സ്ക്രീനിലേക്കെത്താൻ ഇനി ദിവസങ്ങളേയുള്ളൂ. ഈ മാസം 18 ന് ചിത്രം തിയേറ്ററുകളിലെത്തും.പ്ലസ് ടു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടിന്റെ പുതിയ സംവിധാന സംരംഭമാണ് ബോബി.സുഹ്റ എന്റർടെയ്മെന്റ്സിന്റെ ബാനറിൽ സഗീർ ഹൈദ്രോസ് നിർമ്മിക്കുന്ന ചിത്രത്തിൽ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ്, മിയ എന്നിവരാണ് മുഖ്യവേഷത്തിൽ  .ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും

About Author

Advertisement

 
Top