Vishnu P Vishnu P Author
Title: തെന്നിന്ത്യൻ താര സുന്ദരി അനുഷ്കയുടെ മനം കവർന്ന് ബോബിയിലെ ഗാനം
Author: Vishnu P
Rating 5 of 5 Des:
തെന്നിന്ത്യൻ താര സുന്ദരി അനുഷ്കയുടെ മനം കവർന്ന   ബോബിയിലെ ഗാനം. പ്രശസ്ത നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആദ്യമായി ന...
തെന്നിന്ത്യൻ താര
സുന്ദരി അനുഷ്കയുടെ മനം കവർന്ന   ബോബിയിലെ ഗാനം.പ്രശസ്ത നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആദ്യമായി നായകവേഷമണിയുന്ന ചിത്രമാണ് "ബോബി ".സുഹ്റ എന്റർടൈമെന്റ് സിന്റെ ബാനറിൽ സഗീർ ഹൈദ്രോസ് നിർമ്മിക്കുന്ന ബോബിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷെബിയാണ്.കഥയും തിരക്കഥയും സംവിധായകന്റേതു തന്നെ. സംഭാഷണം - വി ആർ ബാലഗോപാൽ, തോമസ് ചാക്കോ. ചായാഗ്രഹണം - പ്രശാന്ത് കൃഷ്ണ.എഡിറ്റിംഗ് - ബാബുരത്നം. എസ് രമേശൻ നായർ, ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്ക് റോണി റാഫേലും ദേവിക മുരളിയും ഈണം നൽകിയിരിക്കുന്നു.ഇതിലെ പതിയെ എന്ന ഗാനത്തിനെ ആണ്‌ അനുഷ്ക പ്രശംസകൊണ്ട് മൂടിയിരിക്കുന്നത്. ഗായിക ശ്വേത മോഹൻ ഈ ഗാനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു  വൈകാതെ ഗാനത്തേയും സംഗീതത്തേയും ഗായകരേയും വാനോളം പുകഴ്ത്തി അനുഷ്ക യുടെ കമന്റും വന്നു.

കുടുംബ പ്രേക്ഷകരെ ആകർഷിക്കും വിധം നർമ്മത്തിന്റെ മേമ്പൊടിയുള്ള ഒരു പ്രണയകഥയായിട്ടാണ് ബോബിയെ അണിയിച്ചൊരുക്കിയിട്ടുള്ളത്.ചിത്രത്തിന്റെ പ്രിവ്യൂ കണ്ട ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തികൾ വളരെ മികച്ച അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി.  ബോബി  18ന്‌ പ്രദർശനത്തിനെത്തും.

About Author

Advertisement

 
Top