Vishnu P Vishnu P Author
Title: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്റെ മറവിൽ നടനും എം പി യുമായ സുരേഷ് ഗോപി വെട്ടിച്ചത് 15 ലക്ഷം
Author: Vishnu P
Rating 5 of 5 Des:
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്റെ മറവിൽ നടനും എം പി യുമായ സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തി.പോണ്ടിച്ചേരിയിൽ സാധരണക്കാർ താമസിക്കുന്ന ഫ്ല...
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്റെ മറവിൽ നടനും എം പി യുമായ സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തി.പോണ്ടിച്ചേരിയിൽ സാധരണക്കാർ താമസിക്കുന്ന ഫ്ലാറ്റിന്റെ വിലാസം കാണിച്ചാണ്‌ തന്റെ ഓഡി ക്യൂ 7 കാർ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയത്.മാതൃഭൂമി ന്യൂസ് നടത്തുന്ന അന്വേഷണ പരമ്പര ‘വി ഐ പി തട്ടിപ്പുകാർ’ എന്ന പരമ്പരയിലൂടെ ആണ്‌ വിവരങ്ങൾ പുറത്തു വിട്ടത്.2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന ഒഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തത്. പോണ്ടിച്ചേരി ആർടി ഓഫിസിലെ രേഖകൾ പ്രകാരം 3 സിഎ, കാർത്തിക് അപ്പാർട്മെന്റ്സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നൽകിയിരിക്കുന്നത്. പക്ഷേ ഈ വിലാസത്തിൽ താാമസിക്കുന്നവർക്കോ ഈ ഫ്ലാറ്റിൽ താമസിക്കുന്നവർക്കോ സുരേഷ് ഗോപിയെ കണ്ടു പരിചയം പോലുമില്ല. ഈ വിലാസത്തിൽ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയിൽ തന്റെ ഔദ്യോഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്തിരുന്നുവെങ്കിൽ 15 ലക്ഷത്തോളം രൂപ സംസ്ഥാന സർക്കാരിന് നികുതിയായി സുരേഷ് ഗോപി നൽകണമായിരുന്നു.



About Author

Advertisement

 
Top