Vishnu P Vishnu P Author
Title: സോളോയ്ക്ക് ഇന്ന് മുതൽ പുത്തന്‍ ക്ലൈമാക്സ്
Author: Vishnu P
Rating 5 of 5 Des:
സോളോയ്ക്ക്  ഇന്ന് മുതൽ പുത്തന്‍  ക്ലൈമാക്സ് .ദുൽഖർ സൽമാൻ നായകനായി എത്തിയ ആന്തോളജി ചിത്രമായിരുന്നു സോളോ. നാല് കഥകൾ ഉള്ള ചിത്രത്തിന് സമ്മിശ്ര അഭിപ്രായങ്ങൾ ആണ് ലഭിച്ചിരുന്നത്.മൂന്ന് കഥകൾ മികച്ചതായിരുന്നു എങ്കിലും ചിത്രം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ ചെറിയ രീതിയിൽ പിറകോട്ട് വലിഞ്ഞെന്നും ക്ലൈമാക്സ് ശക്തമായില്ല എന്ന ആക്ഷേപവും പ്രേക്ഷകർക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഇത് ചിത്രത്തിന്‍റെ ഒഴുക്കിനെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിൽ ചിത്രത്തിന്‍റെ ക്ലൈമാക്സ് മാറ്റുകയാണ് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
പുതുക്കിയ ക്ലൈമാക്സ് ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങും. ക്ലൈമാക്സ് മാറ്റുന്നതോടെ ചിത്രം കൂടുതൽ ആസ്വാദ്യകരമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ അഞ്ചാം തിയതിയാണ് റിലീസ് ചെയ്തത്.

About Author

Advertisement

 
Top