Vishnu P Vishnu P Author
Title: നിമിഷയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന‘ ഈട’യുടെ ടീസർ എത്തി
Author: Vishnu P
Rating 5 of 5 Des:
ഉത്തര മലബാറിന്റേയും മൈസൂരിന്റേയും പശ്ചാത്തലമാക്കിയുള്ള പ്രണയകഥ പറയുന്ന ‘ഈട’ യുടെ ടീസർ എത്തി.ബി അജിത് കുമാർ രചനയും സംവിധാനവും നിർവ്വഹിക്ക...
ഉത്തര മലബാറിന്റേയും മൈസൂരിന്റേയും പശ്ചാത്തലമാക്കിയുള്ള പ്രണയകഥ പറയുന്ന ‘ഈട’ യുടെ ടീസർ എത്തി.ബി അജിത് കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന   ചിത്രത്തിൽ  കിസ്മത്,കെയർ ഓഫ് സൈറാബാനു,പറവ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായഷെയ്ൻ നിഗമാണ്‌ നായകൻ  തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധനേടിയ നിമിഷ സജയനാണ്‌ നായിക.ഡെൽറ്റ സ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറിൽ രാജീവ് രവി പുറത്തിറക്കുന്ന ചിത്രത്തിന്റെ നിർമാണം നിര്‍വ്വഹിച്ചിരിക്കുന്നത് ശർമിള രാജയാണ്. സുരഭി ലക്ഷ്മി, അലൻസിയർ, പി. ബാലചന്ദ്രൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ബാബു അന്നൂർ, ഷെല്ലി കിഷോർ, രാജേഷ് ശർമ്മ, സുധി കോപ്പ, അബു വളയംകുളം, സുബീഷ് സുധി,സുനിത തുടങ്ങിയവർ ‘ഈട’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ചിത്രം ജനുവരി ആദ്യം പ്രദർശനത്തിനെത്തും.പപ്പു ഛായാഗ്രഹണവും പ്രമോദ് തോമസ് ശബ്ദസംവിധാനവും നിർവ്വഹിച്ച 'ഈട'യില്‍ ഡോൺ വിൻസെന്റ്, സുബ്രമണ്യൻ കെ.വി, അശോക് പൊന്നപ്പൻ എന്നിവർ ചേർന്നാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.
ജോൺ പി. വർക്കി , ചന്ദ്രൻ വെയാട്ടുമ്മൽ, സജു ശ്രീനിവാസ് എന്നിവര്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് കവി അൻവർ അലിയാണ്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അമല്‍ ആൻറണി, സിതാര കൃഷ്ണകുമാർ, രോഷ്നി സുരേഷ്, സജു ശ്രീനിവാസ് എന്നിവരാണ്

About Author

Advertisement

 
Top