Vishnu P Vishnu P Author
Title: പാർവ്വതിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്‌ പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യം
Author: Vishnu P
Rating 5 of 5 Des:
പാർവ്വതിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്‌ പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യം.വടക്കാഞ്ചേരി സ്വദേശി പ്...
പാർവ്വതിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന്‌ പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യം.വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്കാണ്‌ കോടതി ജാമ്യം അനുവദിച്ചത്.(23) എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്  കോടതി ജാമ്യം അനുവദിച്ചത്. 10,000 രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിന്മേലുമാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന ശനിയാഴ്ചകളില്‍ ഹാജരാവണമെന്നും വ്യവസ്ഥയുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഐ.ടി. ആക്ട് 67, 67എ, ഐ.പി.സി. 507, 509 എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍, 67 എ പ്രകാരം ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. 


About Author

Advertisement

 
Top