Vishnu P Vishnu P Author
Title: അഞ്ച് പശുക്കളെ വളർത്തുന്ന തന്നോട് പശുവിനെ ഒഴിവാക്കാൻ നിർദ്ദേശിച്ചു: പശു വർഗ്ഗീയത വളർത്തുമത്രെ:സലീംകുമാർ പറയുന്നു
Author: Vishnu P
Rating 5 of 5 Des:
അഞ്ച് പശുക്കളെ വളർത്തുന്ന തന്നോട് പശുവിനെ ഒഴിവാക്കാൻ നിർദ്ദേശിച്ചു: പശു വർഗ്ഗീയത വളർത്തുമത്രെ:സലീംകുമാർ പറയുന്നു.തന്റെ ഏറ്റവും പുതിയ ചിത്...
അഞ്ച് പശുക്കളെ വളർത്തുന്ന തന്നോട് പശുവിനെ ഒഴിവാക്കാൻ നിർദ്ദേശിച്ചു: പശു വർഗ്ഗീയത വളർത്തുമത്രെ:സലീംകുമാർ പറയുന്നു.തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദൈവമമേ കൈതൊഴാം കെ കുമാറാകണം’ എന്ന ചിത്രത്തിൽ നിന്നും ഒരു പശുവിനെ വളരെ സ്വാഭാവികമായി കാണിക്കുന്ന രംഗം ഒഴിവാക്കുവാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചുവെന്ന് സലീം കുമാർ. പശുവിനെ    കാണിച്ചാൽ  കേരളത്തിൽ വർഗീയ കലാപമുണ്ടാകുമെന്ന ന്യായമാണ്‌ സെൻസെർബോർഡ് പറയുന്നത് ഇതെങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് സലിംകുമാർ പറഞ്ഞു.  റിലീസ് വൈകുമെന്നതിനാലാണ് കോടതി കയറാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.പശുവിനെ കാണിക്കുന്ന രംഗം കട്ട് ചെയ്ത് ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള കാരണം അതായിരുന്നെന്നും സംവിധായകന്‍ പറയുന്നു. പശുവിനെ കാണിച്ചാല്‍ കേരളത്തില്‍ കലാപമുണ്ടാകുമെന്ന് പറയുന്നത് എങ്ങനെയാണെന്ന് മാത്രം മനസ്സിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരുടെയെങ്കിലുമൊക്കെ അനുവാദം മേടിക്കേണ്ട അവസ്ഥ വരുമെന്നും സലിംകുമാര്‍ പറഞ്ഞു. ജയറാം നായകവേഷത്തിലെത്തുന്ന ദൈവമെ കൈ തൊഴാം കെ കുമാറാകണമില്‍ അനുശ്രിയാണ് നായിക.കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് ശേഷം സലിംകുമാര്‍ സംവിധാനം ചെയ്ത ദൈവമെ കൈ തൊഴാം കെ കുമാറാകണം തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അതിനിടയിലാണ് സെന്‍സര്‍ബോര്‍ഡിനെതിരെ തുറന്നടിച്ച് സലീംകുമാര്‍ രംഗത്തെത്തിയത്.


About Author

Advertisement

 
Top