Vishnu P Vishnu P Author
Title: മഞ്ജു വാര്യരേയും മമ്മൂട്ടിയുടെ അസുഖം ബാധിച്ചോ?
Author: Vishnu P
Rating 5 of 5 Des:
പാവാടയും ബ്ലൗസും അല്ലെങ്കില്‍ ചുരിദാര്‍ അതായിരുന്നു ആദ്യ വരവില്‍ മഞ്ജു വാര്യരുടെ വേഷം. പിന്നെ കഥമാറി, കാലാവസ്ഥ മാറി.. മഞ്ജു പുതിയ രൂപത്തി...
പാവാടയും ബ്ലൗസും അല്ലെങ്കില്‍ ചുരിദാര്‍ അതായിരുന്നു ആദ്യ വരവില്‍ മഞ്ജു വാര്യരുടെ വേഷം. പിന്നെ കഥമാറി, കാലാവസ്ഥ മാറി.. മഞ്ജു പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിച്ചു. എന്നാലിപ്പോള്‍ ദിവസം കഴിയുന്തോറും മഞ്ജു കൂടുതല്‍ സ്‌റ്റൈലിഷ് ആയിക്കൊണ്ടിരിക്കുകയാണ്.സമീപകാലത്ത് മഞ്ജു പങ്കെടുത്ത ചില പൊതു ചടങ്ങുകളുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് ആരാധകര്‍ പറയുന്നു, മമ്മൂട്ടിയുടെ അസുഖം മഞ്ജുവിനും ബാധിച്ചു എന്ന്. വര്‍ഷം കഴിയുന്തോറും മഞ്ജുവിന്റെ സൗന്ദര്യം കൂടിക്കൂടി വരികയാണ്.
മലയാളികള്‍ അഹങ്കാരത്തോടെ, മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ലേഡി എന്ന് പറയുന്ന മഞ്ജു വാര്യര്‍ ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണ്. നാഗര്‍കോവിലാണ് മഞ്ജുവിന്റെ ജനനം.

About Author

Advertisement

 
Top