Vishnu P Vishnu P Author
Title: തീയറ്ററുകളിൽ വീണ്ടും ഗപ്പി
Author: Vishnu P
Rating 5 of 5 Des:
തീയറ്റർ റിലീസിൽ പരാജയപ്പെട്ട് പീന്നീട് ഡിവിഡി റിലീസിലും ടോറന്റിലും മികച്ച അഭിപ്രായം നേടിയ നിരവധി ചിത്രങ്ങളുണ്ട് അക്കൂട്ടത്തിൽ പെടുത്താവുന...
തീയറ്റർ റിലീസിൽ പരാജയപ്പെട്ട് പീന്നീട് ഡിവിഡി റിലീസിലും ടോറന്റിലും മികച്ച അഭിപ്രായം നേടിയ നിരവധി ചിത്രങ്ങളുണ്ട് അക്കൂട്ടത്തിൽ പെടുത്താവുന്ന ഒരു ചിത്രമാണ്‌ നവാഗതനായ ജോൺപോൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗപ്പി. അന്ന് ചിത്രത്തിന്റെ ജനപ്രീതി കണ്ട് ടോവിനോ  ചിത്രം വീണ്ടും റിലീസ് ചെയ്താൽ നിങ്ങൾ കാണുമോ എന്ന് ചോദിച്ചിരുന്നു  അന്ന് കാണുമെന്ന് പറഞ്ഞവർക്കായി ഗപ്പി വീണ്ടും കൊണ്ടുവരികയാണ്‌. ഗപ്പിയെന്ന 14 കാരന്റെ കഥ പറഞ്ഞ ചിത്രത്തിൽ  മാസ്റ്റർ ചേതൻ,ടോവിനോ ശ്രീനിവാസൻ,അലൻസിയർ,രോഹിണി,സുധീർ കരമന,ദിലീഷ് പോത്തൻ,എന്നിവരാണ്‌ അഭിനേതാക്കൾ,ഈ മാസം 21 ന്‌ ആണ്‌ ചിത്രം റീ റിലീസ് ചെയ്യുന്നത്. ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്‌ ഇക്കാര്യമറിച്ചത്. തിരുവനന്തപുരം ശ്രീവിശാഖ്,എറണാകുളം സവിത,മലപ്പുറം നവീൻ,എന്നീ തീയറ്ററുകളിലായി ജനുവരി 21 രാവിലെ 8 മണിക്കാണ്‌ റിലീസ്

About Author

Advertisement

 
Top