Vishnu P Vishnu P Author
Title: കാർത്തിയെ പ്രണയിക്കാൻ മുദ്ദുഗൗ നായികയായ മലയാളത്തിന്റെ താരപുത്രി
Author: Vishnu P
Rating 5 of 5 Des:
കാർത്തിയെ പ്രണയിക്കാൻ മുദ്ദുഗൗ നായികയായ മലയാളത്തിന്റെ താരപുത്രി.നടൻ വിജയകുമാറിന്റെ മകൾ അർത്ഥന വിജയകുമാർ തമിഴിൽ കാർത്തിയുടെ നായികയാകുന്നു....
കാർത്തിയെ പ്രണയിക്കാൻ മുദ്ദുഗൗ നായികയായ മലയാളത്തിന്റെ താരപുത്രി.നടൻ വിജയകുമാറിന്റെ മകൾ അർത്ഥന വിജയകുമാർ തമിഴിൽ കാർത്തിയുടെ നായികയാകുന്നു. ‘മുദ്ദുഗൗ’ എന്ന മലയാള ചിത്രത്തിലൂടെ സുരേഷ്ഗോപിയുടെ മകൻ ഗോകുലിന്റെ നായികയായി അരങ്ങേറ്റം കുറിച്ച അർത്ഥന പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു ഇത് അർത്ഥനയുടെ നാലമത്തെ തമിഴ് ചിത്രമാണ്‌. ഇതിൽ കാർത്തിയുടെ നായികയാണ്‌  ചിത്രത്തിൽ അർത്ഥനയെ കൂടാതെ മറ്റ് രണ്ട് നായികമാരും ഉണ്ട്. തൊണ്ടൻ എന്ന ചിത്രത്തിലൂടെ സമുദ്രകനിയുടെ സഹോദരിയായി തമിഴിലെത്തിയ അർത്ഥനയുടെ റിലീസാകാനിരിക്കുന്ന ചിത്രം  സംഗീത സംവിധായകൻ കൂടിയായ ജി വി പ്രകാശ് നായകനാകുന്ന സെമ്മായാണ്‌.വെണ്ണില കബഡിക്കുഴയിലാണ്‌ ഇപ്പോൾ അഭിനയിക്കുന്നത്.കാർത്തി ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി  എന്റെർടെയിന്മെന്റ് ആണ്‌ സത്യരാജും ഭാനുപ്രിയയുമാണ്‌ ചിത്രത്തിലെ മറ്റ് താരങ്ങൾ. സീതമ്മ അന്തലു രാമയ്യ എന്ന ചിത്രത്തിലൂടെ അർത്ഥന കഴിഞ്ഞ വർഷം തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു


About Author

Advertisement

 
Top