Vishnu P Vishnu P Author
Title: ദുല്ഖർ സല്മാൻ വീണ്ടും ബോളിവുഡിൽ. സോനം കപൂറാണ്‌ ചിത്രത്തിൽ നായിക.
Author: Vishnu P
Rating 5 of 5 Des:
ദുല്ഖർ സല്മാൻ വീണ്ടും ബോളിവുഡിൽ. സോനം കപൂറാണ്‌ ചിത്രത്തിൽ നായിക. അനുജ ചൗഹാന്റെ ഏറ്റവും പ്രചാരമുള്ള നോവലായ ‘സോയ ഫാക്ടർ’ന്റെ ചലച്ചിത്ര ആവി...

ദുല്ഖർ സല്മാൻ വീണ്ടും ബോളിവുഡിൽ. സോനം കപൂറാണ്‌ ചിത്രത്തിൽ നായിക. അനുജ ചൗഹാന്റെ ഏറ്റവും പ്രചാരമുള്ള നോവലായ ‘സോയ ഫാക്ടർ’ന്റെ ചലച്ചിത്ര ആവിഷ്കാരത്തിലാണ്‌ മലയാളത്തിന്റെ യുവ സൂപ്പർസ്റ്റാർ ദുല്ഖർ നായകനാകുന്നത്.ബോളിവുഡ് താരസുന്ദരി സോനം കപൂറാണ്‌ ചിത്രത്തിലെ നായിക. നേരത്തെ സോനി സ്ക്രൂവാല സംവിധാനം ചെയ്ത ‘കാരവാൻ’എന്ന ചിത്രത്തിൽ ദുല്ഖർ അഭിനയിച്ചിരുന്നു. നിർമ്മാതാക്കളിൽ പ്രശസ്തരായ ആർതി- പൂജ ഷെട്ടി സഹോദരിമാർ  ആണ്‌  ഫോക്സ്റ്റാർ സ്റ്റുഡിയോസിനു വേണ്ടി ചിത്രം നിർമ്മിക്കുന്നത്.തെരെ ബിൻ ലാദൻ’ എന്ന സൂപർഹിറ്റ്​ ചിത്രമൊരുക്കിയ അഭിഷേക്​ ശർമയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​  ഈ  ചിത്രത്തിൽ  ഇർഫാൻ ഖാനും മിഥില പാൽകറും​ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.ഇന്ത്യ ആദ്യം ലോകകപ്പ് നേട്ടം കൊയ്ത 1983ല്‍ ജനിച്ച ഒരു പെണ്‍കുട്ടി പിന്നീട് ഇന്ത്യന്‍ ടീമിന്റെ ഭാഗ്യദേവതയായി മാറുന്നതാണ് ദി സോയ ഫാക്ടറിന്റെ ഇതിവൃത്തം.പരസ്യ കമ്ബിനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി ഇന്ത്യന്‍ ടീമിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു സോഫ്റ്റ് ഡ്രിങ്കിന്റെ പരസ്യം നിര്‍മ്മിക്കാനായി എത്തുന്നതും, പെണ്‍കുട്ടിയുടെ സാന്നിധ്യം ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയെ ജയിക്കാന്‍ സഹായിക്കുന്നതുമാണ് കഥ.സോയ ഇന്ത്യന്‍ ടീമിന്‍റെ ഭാഗ്യമാണെന്ന പ്രചരണം അതോടെയുണ്ടാകുന്നു. ടീമംഗങ്ങളും അങ്ങനെ തന്നെ കരുതുന്നു. ക്യാപ്‌ടനായ നിഖില്‍ ഖോഡ ഒഴികെ. ടീമിന്‍റെ പ്രകടത്തിന് മുകളില്‍ ഒരു ഭാഗ്യഘടകവുമില്ലെന്നാണ് അയാളുടെ നിലപാട്‌. അടുത്ത ലോകകപ്പിലേക്ക് പോകുമ്പോള്‍ സോയയെ ഒപ്പം കൂട്ടണമെന്ന ആവശ്യമുയരുമ്പോള്‍ നിഖില്‍ അതിനെ എതിര്‍ക്കുന്നു..ഇതില്‍ ഇന്ത്യന്‍ ക്യാപ്റ്റനായുള്ള നിഖില്‍ ഖോഡ എന്ന കഥാപാത്രമായിരിക്കും ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുക എന്നതാണ് സൂചന.


About Author

Advertisement

 
Top