Vishnu P Vishnu P Author
Title: കല്യാണപാട്ട് പാടി തകർത്ത് ഡിക്യൂവും ഗ്രിഗറിയും
Author: Vishnu P
Rating 5 of 5 Des:
കല്യാണപാട്ട് പാടി തകർത്ത് ഡിക്യൂവും ഗ്രിഗറിയും.തനിക്ക് അഭിനയം മാത്രമല്ല പാട്ടും വഴങ്ങുമെന്ന് എബി സി ഡിയിലൂടേയും ചാർളിയിലൂടേയും ദുല്ഖർ സല്...
കല്യാണപാട്ട് പാടി തകർത്ത് ഡിക്യൂവും ഗ്രിഗറിയും.തനിക്ക് അഭിനയം മാത്രമല്ല പാട്ടും വഴങ്ങുമെന്ന് എബി സി ഡിയിലൂടേയും ചാർളിയിലൂടേയും ദുല്ഖർ സല്മാൻ തെളിയിച്ചിട്ടുണ്ട്. വീണ്ടുമിത തകർപ്പൻ പാട്ടുമായ് ദുല്ഖറെത്തുകയാണ്‌ ഒപ്പം ഗ്രിഗറിയും,മുകേഷിന്റെ മകൻ ശ്രാവൺ ആദ്യമായി നായകനാകുന്ന കല്യാണം എന്ന ചിത്രത്തിലൂടെ.'ധൃതംഗപുളകിതനായി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രകാശ് അലക്സ് ആണ്‌ ഇതിന്റെ സംഗീതം. ദുല്ഖറും ഗ്രിഗറിയും ചേർന്ന് നേരത്തെ എ ബി സി ഡി എന്ന ചിത്രത്തിൽ ജോണി മോനെ ജോണി എന്ന ഗാനം ആലപിച്ചിരുന്നു കൂടതെ ചാർളിയിലും ദുല്ഖർ പാടിയിരുന്നു ഈ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിയവയായിരുന്നു  ഇപ്പോഴിത ഹിറ്റ് ചാർട്ടിലിടം നേടാൻ മറ്റൊരു ഗാനവുമായിയെത്തുകയാണ്‌ മലയാളികളുടെ സ്വന്തം കുഞ്ഞിക്ക.


About Author

Advertisement

 
Top