Vishnu P Vishnu P Author
Title: വാപ്പച്ചിയുടെ കയ്യിലിരിക്കുന്ന ആ കുട്ടി ഞാനല്ല :ദുല്ഖർ
Author: Vishnu P
Rating 5 of 5 Des:
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ച ഒരു ചിത്രമായിരുന്നു ‘കുഞ്ഞു ഡിക്യുവിനെ എടുത്തു നില്‍ക്കുന്ന മമ്മൂട്ടി’ എന്ന പേരില്‍ പ്രചര...
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ച ഒരു ചിത്രമായിരുന്നു ‘കുഞ്ഞു ഡിക്യുവിനെ എടുത്തു നില്‍ക്കുന്ന മമ്മൂട്ടി’ എന്ന പേരില്‍ പ്രചരിക്കുന്ന ഒരു ഫോട്ടോ. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ഒരു ആരാധകന്‍ ഈചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെയായിരുന്നു ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.‘വാപ്പച്ചിയുടെ മകന്‍ ദുല്‍ഖര്‍. ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു’ എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ആരാധകന്റെ ട്വീറ്റ്.ല ഓണ്‍ലൈന്‍ മീഡിയകളും ഈ ചിത്രം വാര്‍ത്തയാക്കുകയുമുണ്ടായി. ഇതോടെ വിവിധ സോഷ്യല്‍ മീഡിയകളിലെ മമ്മൂട്ടി,ദുല്‍ഖര്‍ ഫാന്‍സ് പേജുകളില്‍ നിരവധി ലൈക്കും ഷെയറുകളുമായി വന്‍ സ്വീകാര്യതയും ഈ ഫോട്ടോയ്ക്ക് ലഭിച്ചു.എന്നാല്‍ അല്‍പ സമയത്തിനകം ‘ആ കുട്ടി താനല്ലെന്ന് വെളിപ്പെടുത്തി’ ഈ ട്വീറ്റിന് മറുപടിയുമായി ദുല്‍ഖര്‍ രംഗത്തെത്തുകയായിരുന്നു.

About Author

Advertisement

 
Top