Vishnu P Vishnu P Author
Title: ശ്രീജിത്തിനെ പിന്തുണച്ച പാർവ്വതിക്ക് നേരെ ഫേസ്ബുക്കിൽ അധിക്ഷേപം
Author: Vishnu P
Rating 5 of 5 Des:
ലോക്കപ്പിൽ കിടന്ന് ക്രൂരമായ പൊലീസ്‌ പീഢനത്തിന്റെ ഇരയായി കൊല്ലപ്പെട്ട സ്വന്തം അനുജനു വേണ്ടി രണ്ട്‌ വർഷത്തിലധികമായി സെക്രട്ടേറിയേറ്റ്‌ പരിസ...
ലോക്കപ്പിൽ കിടന്ന് ക്രൂരമായ പൊലീസ്‌ പീഢനത്തിന്റെ ഇരയായി കൊല്ലപ്പെട്ട സ്വന്തം അനുജനു വേണ്ടി രണ്ട്‌ വർഷത്തിലധികമായി സെക്രട്ടേറിയേറ്റ്‌ പരിസരത്ത്‌ ഒറ്റയാൾ സമരം നടത്തുന്ന ശ്രീജിത്തിനെ പിന്തുണച്ച പാർവ്വതിക്ക് നേരെ ഫേസ്ബുക്കിൽ അധിക്ഷേപം.ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. സ്നേഹം. ബഹുമാനം. ഐക്യം.ഇതായിരുന്നു പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ നടിയുടെ ഇമേജ് വീണ്ടെടുക്കാനുള്ള അടവാണെന്നെല്ലാം പറഞ്ഞു കൊണ്ടുള്ള അസഭ്യവർഷമാണ്‌പാർവ്വതിക്ക് നേരെ ഫേസ്ബുക്കിൽ.പാർവ്വതിയുടെ പരാതിയിൽ പെട്ടന്ന്  നടപടിയെടുത്ത് പോലീസ് ശ്രീജിത്തിന്റെ കാര്യത്തിൽ അതുണ്ടായില്ലെന്നും ചിലരുടെ കമന്റ്.മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയായിൽ പാർവ്വതിക്ക് നേരെ തുടങ്ങിയ സൈബർ ആക്രമണം. പാർവ്വതിയും പൃത്വിരാജും അഭിനയിച്ചമൈസ്റ്റോറിലെ ഗാനത്തിന്‌  അൺലൈക്ക് ചെയ്യുന്ന തലത്തിലേക്കും നീങ്ങിയിരുന്നു. തന്നെ അധിക്ഷേപിച്ചവർക്കെതിരെ പാർവ്വതി നല്കിയ പരാതിയിൽ രണ്ട്പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



About Author

Advertisement

 
Top