Vishnu P Vishnu P Author
Title: ശ്രീജിത്തും ദിലീപും സിനിമയിൽ പ്രമുഖർ ഉടൻ ആരംഭിക്കും
Author: Vishnu P
Rating 5 of 5 Des:
സഹോദരന്‍റെ ദുരൂഹ മരണത്തില്‍ നീതി തേടി രണ്ട് വർഷത്തോളം സമരം ചെയ്യുന്ന ശ്രീജിത്തിന്റെയും, ചലച്ചിത്ര താരം ദിലീപിന്‍റെയും കഥയെ ആസ്പദമാക്കി അണ...
സഹോദരന്‍റെ ദുരൂഹ മരണത്തില്‍ നീതി തേടി രണ്ട് വർഷത്തോളം സമരം ചെയ്യുന്ന ശ്രീജിത്തിന്റെയും, ചലച്ചിത്ര താരം ദിലീപിന്‍റെയും കഥയെ ആസ്പദമാക്കി അണിയറയിൽ ഒരു ചിത്രം ഒരുങ്ങുന്നു. ‘പ്രമുഖർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതരായ ബാസിൽ ഹുസൈനും ഷാൻ എം.എസും ചേർന്നാണ്. സോളോ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ സോളമൻ വർഗീസാണ് ചിത്രം നിർമിക്കുന്നത്.പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ് പ്രമുഖർ. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും നിവരധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ പറയുന്നു. എന്നാൽ ഇവർ ആരോക്കെ എന്ന് പുറത്തു വിടാറായിട്ടില്ലെന്ന് സംവിധായകൻ ബാസിൽ പറയുന്നു.നവാഗതനായ ശ്രീരാഗാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അൻവർ, സാഗർ എലിയാസ് ജാക്കി എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണ സഹായിയായിരുന്ന ഷിനോയി ഗോപിനാഥ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്റ്യനാണ് ചിത്രത്തിനായി എഡിറ്റിoഗ് നിർവഹിക്കുക.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകർ ഫേസ് ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് സിനിമാലോകത്ത് നിന്നും പ്രേക്ഷകരിൽ നിന്ന് പോസ്റ്ററിന് ലഭിച്ചത്. പ്രമുഖരുടെ ചിത്രീകരണം തിരുവനന്തപുരത്ത് ഉടൻ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

About Author

Advertisement

 
Top