Vishnu P Vishnu P Author
Title: മുൻപ് നയന്താര ഇങ്ങനെ ചെയ്തപ്പോൾ വലിയ വാർത്തയായിരുന്നു ഇപ്പോൾ കീർത്തിയും
Author: Vishnu P
Rating 5 of 5 Des:
മുൻപ് നയന്താര ഇങ്ങനെ ചെയ്തപ്പോൾ വലിയ വാർത്തയായിരുന്നു ഇപ്പോൾ കീർത്തിയും നയന്താരയുടെ പാത പിന്തുടർന്നിരിക്കുകയാണ്‌  മഹാനടി എന്ന ചിത്രത്തിന്...
മുൻപ് നയന്താര ഇങ്ങനെ ചെയ്തപ്പോൾ വലിയ വാർത്തയായിരുന്നു ഇപ്പോൾ കീർത്തിയും നയന്താരയുടെ പാത പിന്തുടർന്നിരിക്കുകയാണ്‌  മഹാനടി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ആ സംഭവംനയൻസിനു ശേഷം   തമിഴകത്ത് തിരക്കേറിയ താരമാണ്‌ യുവനടി കീർത്തി സുരേഷ്. പ്രശസ്ത നടി  സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തെലുങ്ക് ചിത്രമായ  മഹാനടിയാണ്‌ കീർത്തിയുടെ പുറത്തിറങ്ങനിരിക്കുന്ന സിനിമ,ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒരു കിടിലൻ സമ്മാനം നല്കി ഞെട്ടിച്ചിരിക്കുകയാണ്‌ കീർത്തി. വർഷങ്ങൾക് മുൻപ് ശ്രീ രാമരാമരാജ്യം എന്ന സിനിമയിലെ യൂണിറ്റ് അംഗങ്ങൾക്ക് വാച്ച് സമ്മാനം നല്കി നയന്താര സഹപ്രവർത്തകരെ ഞെട്ടിച്ചിരുന്നു.നയന്താരക്ക് ശേഷം ഇപ്പോഴിത കീർത്തിയും സഹപ്രവർത്തകരെ സമ്മാനം നല്കി അതിശയിപ്പിച്ചിരിക്കുകയാണ്‌. സൗത്തിന്ത്യയിലെ എല്ലാഭാഷകളിലും അഭിനയിച്ചു വിസ്മയിപ്പിച്ച മഹാനടിയാണ്‌ സാവിത്രി തന്റെ സിനിമയിൽ പ്രവത്തിക്കുന്ന സഹപ്രവർത്തകർക്ക് സ്വർണ്ണനാണയം സമ്മാനം നല്കുന്ന പറ്റിവ് സാവിത്രിക്ക് ഉണ്ടായിരുന്നു. ഇതേ മാതൃക തന്നെയാണ്‌ കീത്തിയും സ്വീകരിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി സ്വർണ്ണ നാണയം സമ്മാനം ലഭിച്ചതിന്റെ അമ്പരപ്പിലായിരുന്നു ടീം. ദുൽഖർ സൽമാൻ, സാമന്ത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


About Author

Advertisement

 
Top