Vishnu P Vishnu P Author
Title: ബൈക്ക് യാത്രകാരായ യുവാക്കളെ ഇടിച്ചിട്ട് കാർ നിർത്താതെ പോയ നടിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു:വീഡിയോ
Author: Vishnu P
Rating 5 of 5 Des:
ബൈക്ക് യാത്രകാരായ യുവാക്കളെ ഇടിച്ചിട്ട് കാർ  നിർത്താതെ  പോയ നടിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു.മുൻ കാല തെന്നിന്ത്യൻ നടി രഞ്ജിത സഞ്ച്ചരി...
ബൈക്ക് യാത്രകാരായ യുവാക്കളെ ഇടിച്ചിട്ട് കാർ  നിർത്താതെ  പോയ നടിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു.മുൻ കാല തെന്നിന്ത്യൻ നടി രഞ്ജിത സഞ്ച്ചരിച്ച ഫോർഡ് കാറാണ്‌ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടത്.ശനിയാഴ്ച ഉച്ച കഴിഞ്ഞ് ബംഗലൂരുവിലെ നിലമംഗല റോഡിലായിരുന്നു രഞ്ജിത സഞ്ചരിച്ച വാഹനം ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടത്. നിത്യാനന്ദ സ്വാമിയുടെ ധ്യാനപീഠ ആശ്രമത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ നാരായണ്‍ ഗൗഡ. ലക്ഷ്മി കാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്നാലെ പോയി പിടിക്കുകയായിരുന്നു. പിന്നീടാണ് സിനിമാ നടിയാണ് കാറിനുള്ളിലുള്ളതെന്ന് മനസ്സിലായത്. ഇതോടെ നിയന്ത്രണം വിട്ട നാട്ടുകാര്‍ വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയായിരുന്നു.സന്യാസി നിത്യാനന്ദ സ്വാമിയുടെ ബെംഗളൂരുവിലെ ആശ്രമത്തിലെ അന്തേവാസിയായ രഞ്ജിത സ്വാമിയുടെ പ്രധാന ശിഷ്യയാണ്. നേരത്തെ 


About Author

Advertisement

 
Top