Vishnu P Vishnu P Author
Title: ആടുതോമ വെള്ളിത്തിരയിൽ പുനർജനിക്കുന്നു ജൂനിയർ ആടുതോമയിലൂടെ
Author: Vishnu P
Rating 5 of 5 Des:
ജൂനിയർ ആടുതോമ വീണ്ടും ആടുതോമയായി.മോഹൻലാലിന്റെ ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത മാസ്സ് കഥാപാത്രമാണ്‌ സ്ഫടികത്തിലെ ആടുതോമ. ഈ കഥാപാത്രത്ത...
ജൂനിയർ ആടുതോമ വീണ്ടും ആടുതോമയായി.മോഹൻലാലിന്റെ ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത മാസ്സ് കഥാപാത്രമാണ്‌ സ്ഫടികത്തിലെ ആടുതോമ. ഈ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് ഇന്ന് സംവിധായകനും നടനുമൊക്കെയായ രൂപേഷ് പീതാംബരനാണ്‌.  പ്രേക്ഷകരെ ത്രസ്സിപ്പിച്ച ആടുതോമയുടെ ആക്ഷൻ സീനുകൾ വീണ്ടും വെള്ളിത്തിരയിൽ അവതരിപ്പിക്കുകയാണ്‌ രൂപേഷ് പീതാംബരൻ. നവാഗതനായ പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ‘അംഗരാജ്യത്തെ ജിമ്മന്മാർ’ എന്ന ചിത്രത്തിലൂടെ,"സ്‌ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്, ഇന്ന് അംഗരാജ്യത്തിലെ ജിമ്മന്മാമാരിൽ ഇങ്ങനെ ഒന്ന് അഭിനയിക്കാൻ പറ്റിയത് ഞാൻ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടൻ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തിൽ ചെയ്യാൻ പറ്റില്ലെന്ന് നന്നായറിയാം."-രൂപേഷ് പീതാംബരൻ ടീസർ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു



About Author

Advertisement

 
Top