Vishnu P Vishnu P Author
Title: സൂര്യയെ കുള്ളനാക്കി :ആരാധകരും താരങ്ങളും കലിപ്പിൽ
Author: Vishnu P
Rating 5 of 5 Des:
സൂര്യയെ കുള്ളനാക്കി :ആരാധകരും താരങ്ങളും കലിപ്പിൽ .സൺ മ്യൂസിക്ക് ചാനലിലെ വനിത അവതാരകരാണ്‌ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടൻ സൂര്യയുടെ പൊക്...
സൂര്യയെ കുള്ളനാക്കി :ആരാധകരും താരങ്ങളും കലിപ്പിൽ .സൺ മ്യൂസിക്ക് ചാനലിലെ വനിത അവതാരകരാണ്‌ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടൻ സൂര്യയുടെ പൊക്കത്തെ കളിയാക്കിയത്. ചാനലിലെ ലൈവ് ഷോയ്ക്കിടെ കെ.വി ആനന്ദ് സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ്‌ സൂര്യയുടെ പൊക്കകുറവിനെ കളിയാക്കിയത്. സൂര്യ പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ടെന്നും ബച്ചനൊപ്പം അഭിനയിക്കണമെങ്കിൽ ബച്ചന്റെ ഉയരത്തിനൊപ്പമെത്താൻ സൂര്യക്ക് സ്റ്റൂൾ ഉപയോഗിക്കണമെന്നും. അനുഷ്ക നായികയായാൽ സൂര്യ ഹീൽസ് ഇടേണ്ടി വരുമെന്നുമാണ്‌ അവർ പറഞ്ഞത്. ഏതായലും ചാനലിനെതിരെ ശ്ക്തമായ പ്രതിഷേധവുമായി ആരാധകർ രംഗത്ത് വന്നിട്ടുണ്ട്.നടികർ സംഘത്തിന്റെ സെക്രട്ടറി കൂടിയായ നടൻ വിശാലും നിർമ്മാതാവും നിരൂപകനുമായ ധനഞ്ജയൻ ഗോവിന്ദനും ചാനലിനെതിരെ പ്രതിഷേധമറിയിച്ചു. ഇത്തരത്തിലൊരു പ്രശസ്ത ചാനലില്‍ നിന്നും അധിക്ഷേപകരമായ ഒരു സംഭവം വന്നത് പ്രതിക്ഷേധാര്‍ഹമാണ്. ചരിത്രം തന്നെ പരിശോധിച്ചു നോക്കു മഹാനായ നെപ്പോളിയന് പൊക്കമുണ്ടായിരുന്നോ. ഈ പ്രോഗ്രാം വീഡീയോ ചാനല്‍ പെട്ടെന്ന് തന്നെ നീക്കം ചെയ്യണം ധനഞ്ജയൻ പറഞ്ഞു. തമാശയുടെ പേരും പറഞ്ഞ് ഒരാളെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് തീർത്തും അധാർമ്മികമാണെന്ന് വിശാൽ തന്റെ ട്വിറ്ററിൽ കുറിച്ചു




About Author

Advertisement

 
Top