Vishnu P Vishnu P Author
Title: നയന്താര മഞ്ജുവാര്യരോട് അങ്ങനെ ചെയ്യുമോ?
Author: Vishnu P
Rating 5 of 5 Des:
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ തമിഴകത്തേക്കുള്ള പ്രവേശനത്തിന്‌ തടസമാകുന്നത് തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെ...
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ തമിഴകത്തേക്കുള്ള പ്രവേശനത്തിന്‌ തടസമാകുന്നത് തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയന്താരയാണെന്ന് ചില പ്രചരണങ്ങളുണ്ടായിരുന്നു . സംവിധായകൻ അറിവഴകൻ മഞ്ജു വാര്യരെ നായികയാക്കി തമിഴിൽ ഒരു ചിത്രമൊരുക്കുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൽ വരുന്ന വാർത്തകളനുസരിച്ച് നയന്താരയെ നായികയാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണദ്ദേഹം. അറിവഴകൻ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതോടെ   മഞ്ജുവാര്യർക്ക് കിട്ടേണ്ട വേഷം   നയൻസ് തട്ടിയെടുത്തു  എന്ന തരത്തിൽ  സോഷ്യൽ മീഡിയായിൽ പ്രചരണങ്ങളുണ്ടായിരുന്നു. മഞ്ജുവാര്യർ നായികയാകുന്നത് ഒരു ഫാമിലി ത്രില്ലർ ചിത്രമാണെന്നും നയന്താരയെ നായികയാക്കി താനൊരുക്കുന്നത് സൈക്കോളജിക്കൽ ത്രില്ലർ ആണെന്നും അറിയിച്ചുകൊണ്ട് സംവിധായകൻ അറിവഴകന്റെ ട്വീറ്റ് വന്നതോടു കൂടി ആ പ്രചരണം അവസാനിച്ചു.

About Author

Advertisement

 
Top