Vishnu P Vishnu P Author
Title: പൊരിച്ച മീൻ എന്നെ ഫെമിനിസ്റ്റാക്കി
Author: Vishnu P
Rating 5 of 5 Des:
‘ഞാനൊരു ഫെമിനിസ്റ്റാണ്. എന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ പൊരിച്ചതില്‍ നിന്നുമാണ്. റിമ പറയുന്നു. തിരുവനന്തപുരത്ത് നടന്ന ടെഡ്എക്‌സില്‍...
‘ഞാനൊരു ഫെമിനിസ്റ്റാണ്. എന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ പൊരിച്ചതില്‍ നിന്നുമാണ്. റിമ പറയുന്നു.തിരുവനന്തപുരത്ത് നടന്ന ടെഡ്എക്‌സില്‍ സിനിമയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് റിമ താന്‍ ഫെമിനിസ്റ്റായ കഥ ഓര്‍ത്തെടുത്തത്  ഒരിക്കല്‍ ഞങ്ങള്‍ കുടുംബസമേതമിരുന്ന് ഡിന്നര്‍ കഴിക്കുകയായിരുന്നു. ഞാനും മുത്തശ്ശിയും അച്ഛനും സഹോദരനുമെല്ലാം ഉണ്ടായിരുന്നു. അമ്മയായിരുന്നു ഭക്ഷണം വിളമ്പിയിരുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും അവര്‍ ഞങ്ങള്‍ക്കൊപ്പം തന്നെ ഇരിക്കുകയും ഞങ്ങളെല്ലാം സ്വയം വിളമ്പി കഴിക്കുകയും ചെയ്തിട്ടില്ല.’ റിമ പറയുന്നു.അമ്മയുടെ പക്കല്‍ മൂന്ന് മീന്‍ പൊരിച്ചതുണ്ടായിരുന്നു. കൂട്ടത്തില്‍ മുതിര്‍ന്ന ആളിനും രണ്ട് പുരുഷന്മാര്‍ക്കും അത് അവര്‍ വിളമ്പി. പന്ത്രണ്ടുകാരിയായി ഞാനിത് കണ്ട് കരയാന്‍ തുടങ്ങി. എനിക്ക് മീന്‍ പൊരിച്ചത് എന്തുകൊണ്ട് തന്നില്ലെന്ന് എനിക്ക് അറിയണമായിരുന്നു. എല്ലാവരും അമ്പരന്നു പോയി. എന്റെ അമ്മയും. ചോദ്യം ചോദിച്ചു കൊണ്ടുള്ള എന്റെ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു.ഞാന്‍ സിനിമാ മേഖലയിലെത്തിയപ്പോള്‍, അഡ്ജസ്റ്റ്, കോംപ്രമൈസ്, ഷെല്‍ഫ്-ലൈഫ്’ തുടങ്ങിയ വാക്കുകളാണ് എന്നെ സ്വീകരിച്ചത്. പലപ്പോഴും തലകുനിച്ചുനില്‍ക്കാന്‍’ റിമ പറയുന്നു.സ്ത്രീകള്‍ അത്തരത്തില്‍ തലകുനിച്ചു നില്‍ക്കുന്നതുകൊണ്ടാണ് ഓരോവര്‍ഷവും വരുന്ന 150ഓളം നടിമാര്‍ക്ക് ഇവിടെയുള്ള പത്ത് നടന്മാരുടെ പെയറായി അഭിനയിക്കേണ്ടിവരുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.‘എത്രകാലം നമ്മള്‍ ഇങ്ങനെ തലകുനിച്ചുനില്‍ക്കും? എത്രകാലം ഇങ്ങനെ മിണ്ടാതിരിക്കും?’ റിമ ചോദിക്കുന്നു.

About Author

Advertisement

 
Top