Vishnu P Vishnu P Author
Title: അപ്പോ ഇതായിരുന്നല്ലേ ? പ്രിത്വിരാജിനെ കർണ്ണനിൽ നിന്നും ഒഴിവാകാനുള്ള കാരണം....!!!
Author: Vishnu P
Rating 5 of 5 Des:
പൃഥ്വിരാജ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍. എന്നാല്‍ ആരാധകരെ നിരാശപ്പെട...
പൃഥ്വിരാജ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി സംവിധായകന്റെ പ്രഖ്യാപനമെത്തിയിരിക്കുന്നു. പൃഥ്വിരാജിനു പകരം കര്‍ണനാകുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രമായിരിക്കും. ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.എസ് വിമല്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ അറിയിച്ചത്.ചിത്രത്തില്‍ നായകനായി എത്തുന്നത് ചിയാന്‍ വിക്രമാണ് എന്നതായിരുന്നു പോസ്റ്റ്. എന്നാല്‍ കര്‍ണ്ണനില്‍ നിന്ന് പൃഥ്വിരാജ് ഒഴിവായതിന്റെ കാരണങ്ങള്‍ മറ്റുചിലതാണ്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് പൃഥ്വിരാജിന് ഡേറ്റ് ഇല്ല എന്നുള്ളതാണ് പ്രധാന കാര്യം. കൂടാതെ അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം ആദ്യം നിര്‍മ്മിക്കാനിരുന്നത്. പിന്നീട് അദ്ദേഹം പിന്മാറിയതും പൃഥ്വിരാജിന് തിരിച്ചടിയായി. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് വേണ്ടി താന്‍ ചിട്ടപ്പെടുത്തിയ, അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പൃഥ്വിരാജ് സംവിധായകന്‍ ആര്‍.എസ് വിമലിനോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെ താന്‍ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു. മികച്ച ഗായകനായി തെരഞ്ഞെടുത്ത പി. ജയചന്ദ്രനെ ഒഴിവാക്കണമെന്നും പൃഥ്വി ആവശ്യപ്പെട്ടു എന്നാണു വിമല്‍ രമേശ് നാരായണനോട് പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അത് കര്‍ണനെയും ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്.

About Author

Advertisement

 
Top