Vishnu P Vishnu P Author
Title: സുഡാനി ഫ്രം നൈജീരിയ” യിലെ ഫുട്ബോൾ പാട്ടെത്തി
Author: Vishnu P
Rating 5 of 5 Des:
സൗബിൻ ഷാഹീർനായകനായി ഫുട്ബോൾ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമായ “സുഡാനി ഫ്രം നൈജീരിയ” യിലെ ഫുട്ബോൾ പാട്ടെത്തി.  .ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ...
സൗബിൻ ഷാഹീർനായകനായി ഫുട്ബോൾ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമായ “സുഡാനി ഫ്രം നൈജീരിയ” യിലെ ഫുട്ബോൾ പാട്ടെത്തി. 
.ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്.വാള്‍ട്ട് ഡിസ്നിയുടെ ‘ഡെസ്പറേറ്റ് ഹൗസൈ്വവ്സ് ആഫ്രിക്ക’, ‘ടിന്‍സല്‍’, എം ടിവിയുടെ ‘ഷുഗ’ തുടങ്ങിയ ആഫ്രിക്കന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നൈജീരിയൻ നടൻ സാമുവൽ ആബിയോള റോബിൻസണും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നു. 19 കാരനായ അദ്ദേഹം മലപ്പുറത്ത് സെവന്‍സ് കളിക്കാനെത്തുന്ന ‘സുഡാനി' യുടെ വേഷത്തിലാണെത്തുന്നത്. ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്  ഷൈജു ഖാലിദ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിനു വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കുന്നത് ‘കെ.എല്‍ പത്തി’ലൂടെ ശ്രദ്ധേയനായ മുഹ്സിന്‍ പെരാരിയും സംവിധായകന്‍ സക്കറിയയുമാണ്. കോഴിക്കോടും മലപ്പുറത്തുമായി ചിത്രീകരിക്കുന്ന സിനിമ ഫുട്ബോള്‍ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. “kurrah Football Anthem "  എന്ന ഗാനം റെക്സ് വിജയൻ രചിച്ച് ഷാബാസ് അമൻ സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നു


About Author

Advertisement

 
Top